കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാലന്‍മാര്‍ സൂക്ഷിക്കുക ഇന്ത്യയില്‍ മുഴുവന്‍ ആന്റി റോമിയോ സ്‌ക്വാഡ വേണമെന്ന് ആര്‍ജെഡി

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് പോലെയുള്ള സേനകളെ ഇന്ത്യയിലുടനീളം വിന്യസിപ്പിക്കുന്നത് കാണാന്‍ നമ്മള്‍ കുറച്ച് കൂട് കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ യോഗി അദിത്യനാഥ് ഭരണത്തില്‍ വന്ന ഉടനേ നടപ്പിലാക്കിയ ആദ്യ സംരംഭമായ പൂവാല വിരുദ്ധ സേന അഥവാ ആന്റി റോമിയോ സ്‌ക്വാഡ് ഇന്ത്യ മുഴുവന്‍ വേണമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് അഭിപ്രായപ്പെട്ടു. പൂവാലന്‍മാരില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്.

പൂവാലന്‍മാര്‍ക്ക് നിയന്ത്രണം

പൂവാലന്‍മാര്‍ക്ക് നിയന്ത്രണം

ബീഹാറില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ പൂവാല വിരുദ്ധ സേന വേണമെന്ന് രാഷ്ട്രീയ ജനതാദളിലെ ഇല്യാസ് ഹുസൈന്‍ യുപിയില്‍ ആന്റി റോമിയോ സ്‌ക്വാഡിനോട് പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് പോലെയുള്ള സേനകളെ ഇന്ത്യയിലുടനീളം വിന്യസിപ്പിക്കുന്നത് കാണാന്‍ നമ്മള്‍ കുറച്ച് കൂട് കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇല്യാസ് ഹുസൈന്‍ പൂവാല വിരുദ്ധ സേനയെ കുറിച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുന്ന ദൃശ്യം
ചിത്രങ്ങള്‍ക്ക് കടപ്പാട് സോഷ്യല്‍ മീഡിയ

പൂവാല വിരുദ്ധ സേന, ബിജെപിയുടെ പ്രകടനപത്രിക

പൂവാല വിരുദ്ധ സേന, ബിജെപിയുടെ പ്രകടനപത്രിക

ആദിത്യനാഥ് ഉത്തര്‍ പ്രദേശ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടു ദിവസത്തിനകം പൂവാല വിരുദ്ധ സേന അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സ്ത്രീ സുരക്ഷ എന്ന പ്രധാന ലക്ഷ്യവുമായാണ് സ്‌ക്വാഡ് നിലവില്‍ വന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീ സുരക്ഷ. കോളേജ് പരിസരങ്ങളിലും പൂവാലശല്യം ഉള്ളിടങ്ങളിലും സ്‌ക്വാഡി്‌ന്റെ സേവനം ഉറപ്പാക്കിയിരുന്നു. സ്‌ക്വാഡ് യുവാവിനെ പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യം താഴെ.
ചിത്രങ്ങള്‍ക്ക് കടപ്പാട് പിടിഐ

എന്താണ് ആന്റി റോമിയോ സ്‌ക്വാഡ്

എന്താണ് ആന്റി റോമിയോ സ്‌ക്വാഡ്

ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ നിലവില്‍ വന്ന ആന്റി റോമിയോ സ്‌ക്വാഡില്‍ 2 പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. മിക്കപ്പോഴും ഒരാള്‍ സ്ത്രീയായിരിക്കും. വാരണാസിയില്‍ കോളേജ് പരിസരത്ത് ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ആന്റി റോമിയോ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കാണാം.

പൂവാലന്‍മാര്‍ സൂക്ഷിക്കുക

പൂവാലന്‍മാര്‍ സൂക്ഷിക്കുക

പൂവാലന്‍മാര്‍ ഇനി സൂക്ഷിക്കുക, ലക്‌നൗവില്‍ ഈ അടുത്ത് ആന്റി റോമിയോ സ്‌ക്വാഡ് യുവാവിനെ പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യം

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷ

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പുതിയ സംരംഭം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് അമിത നിയന്ത്രണം ഏര്‍പ്പെടുത്തിയതായു ആരോപണമുണ്ട്.

English summary
A senior Rashtriya Janata Dal leader suggested formation of anti-Romeo squads across the country to protect women from eve-teasers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X