കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഇടഞ്ഞപ്പോൾ 'ഗ്രീൻ കോറിഡോർ': മൂന്ന് രാജ്യങ്ങളിലേക്ക് വിമാന സർവീസ്!! യുഎസിനും യുകെയ്ക്കും പച്ച

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിമാന സർവീസുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക ഇടഞ്ഞതോടെ നിലപാട് മാറ്റി ഇന്ത്യ. മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയ്ക്കും യുഎസിനുമിടയിൽ എയർ ഇന്ത്യ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കാണിച്ച് അമേരിക്കൻ ഗതാഗത വകുപ്പ് തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. ജൂലൈ 22 മുതൽ മുൻകൂർ അനുമതിയില്ലാത്ത പ്രത്യേക വിമാനങ്ങൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്നോ സർവീസ് നടത്താൻ കഴിയില്ലെന്നായിരുന്നു ഉത്തരവ് ഇതോടെയാണ് ഇന്ത്യയും നിലപാട് മാറ്റുന്നത്. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ സർവീസ് നടത്താൻ അമേരിക്കൻ കമ്പനികളെ അനുവദിക്കാത്തതിനുള്ള നീക്കത്തിന് തിരിച്ചടിയെന്നോണമായിരുന്നു യുഎസ് നീക്കം.

 'വ്യാജവാർത്ത' ഗാൽവൻ സംഘർഷത്തിൽ 43 സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ചൈന 'വ്യാജവാർത്ത' ഗാൽവൻ സംഘർഷത്തിൽ 43 സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ചൈന

തീരുമാനത്തിൽ മാറ്റം

തീരുമാനത്തിൽ മാറ്റം

യുഎസ്, യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ഓരോന്നിനും ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ സർവീസ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് ചൊവ്വാഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചത്. അമേരിക്കയുടെ കർശന നിലപാട് മയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രസ്തുത പ്രഖ്യാപനം. അതായത് ഈ രാജ്യങ്ങൾക്കിടയിൽ അങ്ങോട്ടും അതാത് രാജ്യങ്ങളിലെ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കഴിയുമെന്ന് ചുരുക്കും.

 കുടുതൽ സർവീസുകൾ

കുടുതൽ സർവീസുകൾ

ആവശ്യം വർധിക്കുന്നതിന് അനുസരിച്ച് ഇന്ത്യ- യുഎസ്, ഇന്ത്യ- ജർമനി, ഇന്ത്യ- യുകെ എന്നീ രാജ്യങ്ങൾക്കിടയിലുള്ള വിമാന സർവീസ് ആരംഭിക്കുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ യുഎസ്, ബ്രിട്ടൺ, ജർമനി എന്നി രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും യാത്ര ചെയ്യുന്നതിനുള്ള സാഹചര്യമാണ് ഗ്രീൻ കോറിഡോർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇരു രാജ്യങ്ങളിലും വിജയകരമായി കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണങ്ങൾ നീക്കേണ്ടത്. എന്നാൽ ഇന്ത്യയ്ക്കും യുഎസിനുമിടയിൽ ഇതിന് മുമ്പ് തന്നെ അന്താരാഷ്ട്ര വിമാന സർവീസ് പുനരരാരംഭിക്കാനാണ് നീക്കം.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
ഇടഞ്ഞ് അമേരിക്ക

ഇടഞ്ഞ് അമേരിക്ക

ജൂൺ 22ന് ശേഷം ഇന്ത്യ- യുഎസ് റൂട്ടിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് ഗതാഗത വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യുഎസ് വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുവദിക്കാതെ ഇന്ത്യൻ കമ്പനികൾക്ക് മാത്രം സർവീസ് നടത്താൻ അനുവദിക്കാത്ത ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയെത്തുടർന്നാണ് നീക്കമെന്നും യുഎസ് ഗതാഗത വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനത്തോടെയാണ് മാർച്ച് 25 മുതൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ റദ്ദാക്കുന്നത്.

അനുമതിയുണ്ടെങ്കിൽ മാത്രം

അനുമതിയുണ്ടെങ്കിൽ മാത്രം

അമേരിക്കയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും വിമാന സർവീസ് നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്നാണ് അമേരിക്ക മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള കർശന നിയന്ത്രണങ്ങളോടെ എയർ ഇന്ത്യ മാത്രമാണ് വന്ദേഭാരത് ദൌത്യത്തിന് കീഴിൽ അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുകയാണ് കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേഭാരത് ദൌത്യത്തിന്റെ ലക്ഷ്യം.

 പ്രവാസികളെ തിരിച്ചെത്തിക്കാൻ

പ്രവാസികളെ തിരിച്ചെത്തിക്കാൻ


കൊറോണ വൈറസ് വ്യാപനത്തോടെ മാർച്ച് 25 മുതൽ വിമാന സർവീസ് നിർത്തലാക്കിയതിന് ശേഷം മെയ് ആറ് മുതലാണ് വന്ദേഭാരത് ദൌത്യത്തിന് കീഴിൽ എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനം ഉണ്ടായതോടെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ വന്ദേഭാരത് ദൌത്യത്തിന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു കൂടുതൽ സർവീസുകൾ. രണ്ടാംഘട്ടത്തോടെയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ എയർ ഇന്ത്യ ചാർട്ട് ചെയ്തത്. മെയ് 18 മുതലാണ് ഇന്തോ- യുഎസ് റൂട്ടിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ ആരംഭിക്കുന്നത്.

എയർ ഇന്ത്യ സർവീസിൽ എതിർപ്പ് ?

എയർ ഇന്ത്യ സർവീസിൽ എതിർപ്പ് ?

ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതിനായി ഡെൽറ്റ എയർലൈൻസ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ച് അനുമതി തേടിയെങ്കിലും പ്രവാസികളെ തിരിച്ചെത്തിക്കാൻ വിമാന കമ്പനിക്ക് അനുമതി ലഭിച്ചില്ലെന്നും യുഎസ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. എയർ ഇന്ത്യ യുഎസ്-ഇന്ത്യ റൂട്ടിൽ അധിക സർവീസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും ജൂൺ 10 മുതൽ ജൂലൈ ഒന്നുവരെയുള്ള കാലയളവിനുള്ളിൽ എയർ ഇന്ത്യ 49 യുഎസ്- ഇന്ത്യ റൌണ്ട് ട്രിപ്പ് ചാർട്ടർ വിമാനങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും യുഎസ് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ജൂൺ 3ന് എയർ ഇന്ത്യ 10 വിമാനങ്ങളുടെ ഷെഡ്യൂൾ കൂടി പുറത്തിറക്കിയിരുന്നു. ജൂൺ 20നും ജൂലൈ മൂന്നിനുമിടയിലെ സർവീസുകളാണിവയെന്നും പ്രസ്താവനയിൽ പറയുന്നു. മാർച്ച് 25ന് വിമാന സർവീസ് നിർത്തലാക്കിയതിന് ശേഷം എയർ ഇന്ത്യ ആഴ്ച തോറും 34 റൌണ്ട് ട്രിപ്പുകളാണ് യുഎസിലേക്ക് നടത്തിയിട്ടുള്ളത്.

 യുഎസ് കമ്പനികൾക്ക് അവഗണന

യുഎസ് കമ്പനികൾക്ക് അവഗണന

അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്താനുള്ള അവകാശം ഇന്ത്യ ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാണ് യുഎസ് നടപടി. ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ളത് വിവേനപരവും അനാവശ്യവുമായ നിയന്ത്രണങ്ങൾ ആണെന്നും കുറ്റപ്പെടുത്തുന്ന യുഎസ് ചാർട്ടർ വിമാന സർവീസുകൾ നടത്തുന്നതിൽ തടയുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കുറ്റപ്പെടുത്തുന്നു.

English summary
After US's move India's 'Green Corridor' to Allow International Flights from Both Sides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X