കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സുരക്ഷ സമിതിയിലെ നീക്കത്തിന് പിന്നാലെ പാകിസ്താന്‍ ദിന പരേഡിന് ചൈനയുടെ ഫൈറ്റേഴ്സ്, പാകിസ്താന്‍ എല്ലാ കാലത്തും സുഹൃത്തെന്ന് ചൈന

  • By Desk
Google Oneindia Malayalam News

ദില്ലി: മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചു, ഇപ്പോള്‍ പാകിസ്താന്‍ ദിന പരേഡിന് ഫൈറ്റര്‍ ജെറ്റുകള്‍ അയച്ച് പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയാണ് ചൈന. ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഉള്ള ഇന്ത്യയുടെ നീക്കത്തെ തടഞ്ഞ സ്ഥിരാംഗമായ ചൈനയുടെ ഫൈറ്റര്‍ ജെറ്റുകള് ഇസ്ലമാബാദില്‍ എത്തിയതോടെ ഭീകരരെ പിന്തുണയ്ക്കുന്നതില്‍ ചൈനയുടെ നയവും വ്യക്തമായിരിക്കയാണ്.

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം.... ശ്രീധരന്‍പിള്ള വേണ്ടെന്ന് നേതാക്കള്‍

മാര്‍ച്ച് 23നാണ് പാകിസ്താന്‍ ദേശീയ ദിനമാചരിക്കുന്നത്. 1940ല്‍ ഒപ്പുവച്ച പാകിസ്താന്‍ റെസലൂഷന്‍ എന്ന പേരില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള ഓള്‍ ഇന്ത്യ മുസ്ലീം ലീഗിന്റെ കരാര്‍ ലാഹോറിലെ മിന്‍റോ പാര്‍ക്കില്‍ വച്ചായിരുന്നു ഒപ്പിട്ടത്. ഇതിന്റ ഓര്‍മ്മ പുതുക്കലായാണ് പാകിസ്താന്‍ ദേശീയ ദിനമാചരിക്കുന്നത്.

Pakistan and China

ഈ വര്‍ഷത്തെ പരേഡില്‍ തുര്‍ക്കിയുടെ എഫ് 16 യുദ്ധ വിമാനവും ചൈനയുട ജെ 10 യുദ്ധവിമാനവും അണിനിരക്കും. ഒപ്പം അസര്‍ബൈജാന്‍,ബഹറിന്‍,സൗദി അറേബ്യ,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സൈനികാഭ്യാസങ്ങളും പാകിസ്താനില്‍ അരങ്ങേറും. സൈനികാഭ്യാസത്തിനായി പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ അംഗങ്ങള്‍ ഇസ്ലാമാബാദില്‍ എത്തി. ഇന്ത്യയും പാകിസ്താനും പുല്‍വാമയ്ക്ക് ശേഷം കനത്ത ജാഗ്രത പുലര്‍ത്തുന്നതിനാല്‍ പാകിസ്താന്‌റെ നീക്കമെല്ലാം ഇന്ത്യ ഗൗരവത്തോട ആണ് കാണുന്നത്.

സൈനിക അഭ്യാസമായ എയറോബിക് സ്റ്റണ്ടിനായി എത്തിയതാണെങ്കിലും ഇന്ത്യ ചൈന പാകിസ്താന്‍ തമ്മിലുള്ള മിലിറ്ററി ബന്ധത്തിന്റെ ഇഴയടുപ്പമായാണ് ഇത് കാണുന്നത്. ഇതോടെ പാകിസ്താന്‍ ചൈനയുടെ എല്ലാ കാലത്തെയും സുഹൃത്താണെന്നാണ് പറയുന്നത്.

English summary
After vetoing Indias plan to declare Jem leader Masood Azhar as global terrorist China send its fighters to Pak for Pakistan day celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X