കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് സന്ദേശവുമായി സൗദി; പിന്നാലെ മന്ത്രി ഇന്ത്യയിലേക്ക്, വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായിരിക്കെ സൗദി അറേബ്യയുടെ ഇടപെടലുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വീണ്ടും ഇന്ത്യയിലേക്കെത്തും. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച് തിരിച്ചുപോയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മന്ത്രിയുടെ വീണ്ടുമുള്ള വരവ്.

പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് സൗദി മന്ത്രി ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന്റെ വക്കിലെത്തിയ സാഹചര്യം ലഘൂകരിക്കുന്നതില്‍ സൗദി മുഖ്യപങ്ക് വഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി മന്ത്രി പാകിസ്താനും പിന്നാലെ ഇന്ത്യയും സന്ദര്‍ശിക്കുന്നത് വാര്‍ത്തയാകുന്നത്....

സൗദി മന്ത്രി സുഷമയെ കാണും

സൗദി മന്ത്രി സുഷമയെ കാണും

സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആണ് ഇന്ത്യയിലെത്തുന്നത്. അദ്ദേഹം തിങ്കളാഴ്ച ദില്ലിയില്‍ എത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തുകയാണ് പ്രധാന ലക്ഷ്യം.

തുടര്‍ ചര്‍ച്ചയാണ് വിഷയം

തുടര്‍ ചര്‍ച്ചയാണ് വിഷയം

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. തന്ത്രപ്രധാന സഹകരണ ചര്‍ച്ചകള്‍ക്ക് അന്ന് തുടക്കമിടുകയും ചെയ്തു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് സൗദി വിദേശകാര്യമന്ത്രി വരുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

 പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

കഴിഞ്ഞദിവസം സൗദി മന്ത്രി ആദില്‍ ജുബൈര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം റിയാദിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച ദില്ലിയിലെത്തും. പാകിസ്താനുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ സുഷമ സ്വരാജുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം.

പ്രത്യേക സന്ദേശം

പ്രത്യേക സന്ദേശം

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക സന്ദേശവുമായിട്ടാണ് ആദില്‍ ജുബൈര്‍ എത്തിയതെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. ഭീകരതക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ സൗദിയും പിന്തുണച്ചിരുന്നു.

 രണ്ടു പ്രമുഖരുമായി ചര്‍ച്ച

രണ്ടു പ്രമുഖരുമായി ചര്‍ച്ച

പാകിസ്താനിലെത്തിയ സൗദി മന്ത്രി ആദ്യം കണ്ടത് വിദേശകാര്യമന്ത്രി ഖുറേഷിയെ ആണ്. പിന്നീടാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തിയത്. ഖുറേഷിയുമായി ഇന്ത്യ-പാകിസ്താന്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 സൗഹൃദ് രാജ്യങ്ങള്‍

സൗഹൃദ് രാജ്യങ്ങള്‍

സൗദിയുടെ സൗഹൃദ് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമാകുകയും അതിര്‍ത്തിയില്‍ യുദ്ധസാഹചര്യം ഒരുങ്ങിയതും സൗദിക്ക് ആശങ്കയുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് കിരീടവകാശി പാകിസ്താനും ഇന്ത്യയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍.

യുദ്ധത്തിലേര്‍പ്പെടരുത്

യുദ്ധത്തിലേര്‍പ്പെടരുത്

ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെടരുതെന്ന് പാകിസ്താനോട് സൗദി ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്റെ മോചനം എളുപ്പമാകാന്‍ കാരണം സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

കോടികളുടെ നിക്ഷേപം

കോടികളുടെ നിക്ഷേപം

പാകിസ്താനില്‍ കോടികളുടെ നിക്ഷേപമാണ് സൗദി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിലും സമാനമായ നിക്ഷേപം സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും യുദ്ധത്തില്‍പ്പെടുന്നത് തങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമെന്ന് സൗദിക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് സൗദി ഇടപെട്ടത്.

ഇന്ത്യയെ വിളിച്ചു, പാകിസ്താന്‍ വിട്ടുനിന്നു

ഇന്ത്യയെ വിളിച്ചു, പാകിസ്താന്‍ വിട്ടുനിന്നു

ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ വേളയില്‍ തന്നെയായിരുന്നു ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി യുഎഇയില്‍ നടന്നത്. ഇന്ത്യയ്ക്ക് പ്രത്യേക ക്ഷണം ലഭിച്ചു. ഇന്ത്യന്‍ പ്രതിനിധി പങ്കെടുത്ത സാഹചര്യത്തില്‍ പാകിസ്താന്‍ ഉച്ചകോടി ബഹിഷ്‌കരിക്കുകയായിരുന്നു.

ഇന്ത്യയെ വിളിച്ചിരുത്തി

ഇന്ത്യയെ വിളിച്ചിരുത്തി

ഇന്ത്യന്‍ പ്രതിനിധി ഒഐസി സമ്മേളനത്തില്‍ പങ്കെടുത്താല്‍ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയെ തഴയാന്‍ ഇസ്ലാമിക രാജ്യങ്ങള്‍, പ്രത്യേകിച്ച് യുഎഇയും സൗദിയും തയ്യാറായില്ല.

ഇന്ത്യയ്ക്ക് സൗദി പിന്തുണ

ഇന്ത്യയ്ക്ക് സൗദി പിന്തുണ

ഒഐസി സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പങ്കെടുത്തത്. പാകിസ്താന്‍ പ്രതിനിധി എത്തിയതുമില്ല. ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാട് സുഷമ സമ്മേളനത്തില്‍ വിശദമാക്കി. ഇതിന് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

പിന്നാലെ അടിയും

പിന്നാലെ അടിയും

ഒഐസിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ഇന്ത്യ പങ്കെടുത്തത്. സുഷമ പിന്നീട് തിരിച്ചുപോന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയാണ് ഇസ്ലാമിക രാജ്യങ്ങള്‍ പ്രമേയം അവതരിപ്പിച്ചത്. പാകിസ്താന്റെ വാദം അംഗീകരിക്കുന്ന തരത്തിലായിരുന്നു ഒഐസിയുടെ പ്രമേയം.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ; പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും, അങ്കത്തിന് ലീഗ് ഒരുങ്ങിമലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ; പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും, അങ്കത്തിന് ലീഗ് ഒരുങ്ങി

English summary
After Visiting Pakistan, Saudi Foreign Minister Will Arrive in New Delhi on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X