കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കമ്പനികള്‍; ജിയോ നിരക്ക് വര്‍ധന 40% വരെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Idea and Bharti Airtel jio also hike call rates | Oneindia Malayalam

ദില്ലി: രാജ്യത്ത് മൊബൈല്‍-ഇന്‍റര്‍നെറ്റ് സേവന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് കമ്പനികള്‍. വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് പിന്നാലെ റിലയന്‍സ് ജിയോയോും കോളുകള്‍ക്കും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. മറ്റ് രണ്ട് കമ്പനികളേയും പോലെ 40 ശതമാനം വരേയുള്ള നിരക്ക് വര്‍ദ്ധനവാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് നേതൃസ്ഥാനം രാജിവെച്ചുഅഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് നേതൃസ്ഥാനം രാജിവെച്ചു

രാജ്യത്തെ ടെലികോം മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദീകരിച്ച ജിയോ പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്നും ജിയോ അവകാശപ്പെടുന്നു. ഡിസംബര്‍ ആറ് മുതലായിരിക്കും ജിയോയുടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

jio

വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ നിരക്കുകള്‍ 10 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2 ദിവസം, 28 ദിവസം, 84 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ ആളുകള്‍ ഉപോയോഗിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് വോഡഫോണ്‍-ഐഡിയ ഇനി നല്‍കുക.

ഞാൻ തിരിച്ചുവരും, കുറച്ച് നാൾ കാത്തിരിക്കേണ്ടിവരും: എതിരാളികൾക്ക് ഫട്നാവിസിന്റെ മറുപടി!!ഞാൻ തിരിച്ചുവരും, കുറച്ച് നാൾ കാത്തിരിക്കേണ്ടിവരും: എതിരാളികൾക്ക് ഫട്നാവിസിന്റെ മറുപടി!!

 ഇനി കര്‍ഷകര്‍ക്ക് 25000 രൂപ വെച്ച് നല്‍കണം, പ്രചാരണം മറക്കേണ്ട, ഫട്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ ഇനി കര്‍ഷകര്‍ക്ക് 25000 രൂപ വെച്ച് നല്‍കണം, പ്രചാരണം മറക്കേണ്ട, ഫട്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ

English summary
after Vodafone, Idea and Bharti Airtel jio also hike call rates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X