കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ പണം തീര്‍ന്നു; ഇനി ഒരു പദ്ധതിയുമില്ല, ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
സംസ്ഥാനങ്ങളിൽ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു | Oneindia Malayalam

ദില്ലി: അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പണമില്ലാത്തത്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് കോടികള്‍ മാറ്റിവച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇനിയുള്ള പദ്ധതികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവിനത്തിലേക്ക് നീക്കിവെച്ചിരുന്ന ഫണ്ടിന്റെ പകുതിയിലധികവും ബിജെപി സര്‍ക്കാരുകള്‍ ചെലവഴിച്ചിരുന്നു. അടുത്തിടെ അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് അതും തിരിച്ചടിയായി. എന്നാല്‍ പ്രഖ്യാപിത പദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍. വിശദവിവരങ്ങള്‍ ഇങ്ങനെ....

കോടികള്‍ ചെലവാകുന്ന

കോടികള്‍ ചെലവാകുന്ന

കോടികള്‍ ചെലവാകുന്ന ഒട്ടേറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. ഇതില്‍ പ്രധാനമായിരുന്നു കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്നത്. അധികാരമേറ്റ് ആദ്യ മണിക്കൂറുകളില്‍ തന്നെ കര്‍ഷകരുടെ വിഷയത്തില്‍ തീരുമാനമെടുത്തത് ശക്തമായ നടപടിയായിരുന്നു.

വരാനിരിക്കുന്ന പ്രതിസന്ധി

വരാനിരിക്കുന്ന പ്രതിസന്ധി

എന്നാല്‍ പിന്നീട് വരാനിരിക്കുന്ന പ്രതിസന്ധി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ശ്രദ്ധിച്ചില്ലേ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. പ്രഖ്യാപിച്ച പദ്ധതികള്‍ ഇനിയും ബാക്കിയാണ്. എന്നാല്‍ നടപ്പാക്കാന്‍ ഫണ്ടില്ലെന്ന് മൂന്ന് സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിജെപി സര്‍ക്കാരുകള്‍

ബിജെപി സര്‍ക്കാരുകള്‍

കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ഫണ്ടിന്റെ 70 ശതമാനവും ബിജെപി സര്‍ക്കാരുകള്‍ ചെലഴിച്ചിരുന്നു. ബാക്കി 30 ശതമാനം മാത്രമാണുള്ളത്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയതോടെ വലിയ ഫണ്ട് നീക്കിവെക്കേണ്ടി വന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇനിയും മാസങ്ങള്‍ ബാക്കിയാണ്.

ബദല്‍മാര്‍ഗം തേടുന്നു

ബദല്‍മാര്‍ഗം തേടുന്നു


ബിജെപി സര്‍ക്കാരുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസത്തില്‍ തന്നെ 70 ശതമാനം ചെലവഴിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് നടപ്പു സാമ്പത്തിക വര്‍ഷം. ഇക്കാലയളവില്‍ ഇനി കൂടുതല്‍ പദ്ധതികള്‍ക്ക് ഫണ്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ബദല്‍മാര്‍ഗം തേടുകയാണ് കോണ്‍ഗ്രസ്.

പണം പോയ വഴി

പണം പോയ വഴി

അധികാരമേറ്റ് പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. ഈ പ്രഖ്യാപനം സര്‍ക്കാരുകള്‍ നടപ്പാക്കുകയും ചെയ്തു. മധ്യപ്രദേശും രാജസ്ഥാനും ഹൃസ്വകാല വായ്പ എഴുതിതള്ളി. ഗ്രാമീണ ബാങ്ക് വഴി എടുത്ത വായ്പ ഛത്തീസ്ഗഡ് സര്‍ക്കാരും ഒഴിവാക്കി.

കടം വാങ്ങേണ്ടി വരും

കടം വാങ്ങേണ്ടി വരും

മധ്യപ്രദേശില്‍ കാര്‍ഷിക വായ്പ എഴുതിതള്ളിയതിലൂടെ സര്‍ക്കാരിന് ചെലവായത് 38000 കോടി രൂപയാണ്. രാജസ്ഥാനില്‍ 18000 കോടിയും ചെലവാകും. ഛത്തീസ്ഗഡില്‍ 6100 കോടി രൂപയും ഈ ഇനത്തില്‍ മാറ്റിവെക്കേണ്ടി വന്നു. മറ്റു പദ്ധതികള്‍ നടപ്പാക്കാന്‍ ഇനി വിപണിയില്‍ നിന്ന് കടമെടുക്കാനാണ് തീരുമാനം.

ജനപ്രീതി കുറയ്ക്കുമെന്ന് ഭയം

ജനപ്രീതി കുറയ്ക്കുമെന്ന് ഭയം

അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരിക്കും അടുത്ത ബജറ്റ് സമ്മേളനം. ഈ വേളയിലാകും പുതിയ ഫണ്ട് അനുവദിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരിക്കുമിത്. എന്നാല്‍ അതുവരെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് ജനപ്രീതി കുറയ്ക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക.

ഇനിയുള്ള പ്രധാന പദ്ധതി

ഇനിയുള്ള പ്രധാന പദ്ധതി

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രഖ്യാപിച്ച മറ്റൊരു പ്രധാന പദ്ധതി തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടതാണ്. തൊഴിലില്ലായ്മ വേതനം കുടുംബത്തിലെ ഒരംഗത്തിന് 10000 രൂപ പ്രതിമാസം നല്‍കുമെന്നാണ് മധ്യപ്രദേശില്‍ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ ഇത് 3500 രൂപയാണ്. തൊഴിലില്ലാത്തവര്‍ക്ക് സ്റ്റൈപെന്റ് നല്‍കുമെന്ന് ഛത്തീസ്ഗഡിലും പ്രഖ്യാപിച്ചിട്ടുണ്ട്.

എഴുതിത്തള്ളല്‍ വേറെയും

എഴുതിത്തള്ളല്‍ വേറെയും

പാവപ്പെട്ടവരുടെ വൈദ്യുതി ബില്ല് എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് വൈദ്യുതി ബില്ല് നിരക്ക് പകുതിയായി കുറയ്ക്കുമെന്നും പറഞ്ഞിരുന്നു. സൗജന്യ വിദ്യഭ്യാസവും മരുന്നും എന്ന പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്. കൂടാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വില വര്‍ധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

മദ്യം നിരോധിക്കുമ്പോള്‍

മദ്യം നിരോധിക്കുമ്പോള്‍

ഛത്തീസ്ഗഡില്‍ മദ്യം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കും. ഖജനാവ് കാലിയാക്കിയാണ് ബിജെപി സര്‍ക്കാരുകള്‍ പോകുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പറയുന്നു. ഇനി വരുമാനത്തിന് പുതിയ മാര്‍ഗം കണ്ടെത്തണമെന്നും ഇരുവരും പറഞ്ഞു.

പരിധിവിട്ട് കടം സാധ്യമല്ല

പരിധിവിട്ട് കടം സാധ്യമല്ല

വിപണിയില്‍ നിന്ന് കടമെടുക്കുകയാണ് ഇനി മൂന്ന് സര്‍ക്കാരുകളുടെയും മുന്നിലുള്ള വഴി. എന്നാല്‍ പരിധി വിട്ട് കടമെടുക്കാനും സാധിക്കില്ല. അത് ധനക്കമ്മി വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഈ സാഹചര്യത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ നേരിയ തടസങ്ങള്‍ നേരിട്ടേക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പറയുന്നത്.

ആര്‍ബിഐ ഗവര്‍ണര്‍ അഴിമതിക്കാരന്‍; ചിദംബരത്തിന്റെ ആളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, ഗുരുമൂര്‍ത്തി വേണ്ട ആര്‍ബിഐ ഗവര്‍ണര്‍ അഴിമതിക്കാരന്‍; ചിദംബരത്തിന്റെ ആളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, ഗുരുമൂര്‍ത്തി വേണ്ട

English summary
After farm loan waivers, fund crunch for Rajasthan, Chhattisgarh, Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X