ആരാധകരുടെ ചീത്തവിളിയില്‍ തളര്‍ന്നു; അനുഷ്കയെ ചേര്‍ത്തുപിടിച്ച് കോലി
മുംബൈ: ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷ തകര്‍ത്തവളെന്ന കുറ്റപ്പെടുത്തലില്‍ ഹൃദയം തകര്‍ന്ന ബോളിവുഡ് നടി അനുഷ്കാ ശര്‍മ ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മാനസികമായി അങ്ങേയറ്റം തകര്‍ന്ന നിലയില്‍ കാണപ്പെട്ട അനുഷ്കയെ കാമുകന് വിരാട് കോലി കൈ ചേര്‍ത്തുപിടിച്ചാണ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങിയത്.
ലോകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോല്ക്കാന് മുഖ്യ കാരണം അനുഷ്കയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിര്‍ണായകമായ മത്സരത്തില്‍ വിരാട് കോലിയുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയത് അനുഷ്കയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ആരാധകരുടെ കുറ്റപ്പെടുത്തല്‍.

ബാറ്റിങ്ങിനായി കോലി ഗ്രൗണ്ടിലിറങ്ങുമ്പോഴും ബാറ്റിങ്ങിനിടയിലും ഗ്രൗണ്ടിലെ വലിയ സ്ക്രീനില്‍ അനുഷ്കയെ ഇടയ്ക്കിടെ കാട്ടുന്നുണ്ടായിരുന്നു. സമ്മര്‍ദ്ദത്തിനടിപ്പെട്ട് 13 പന്തുകളില്‍ കേവലം ഒരു റണ്‍മാത്രം നേടിയാണ് കോലി പുറത്തായത്. കോലിയുടെ പുറത്താകല്‍ ഇന്ത്യന്‍ മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയ്ക്കും അതുവഴി ലോകകപ്പിന് പുറത്തേക്കുമുള്ള വഴി തെളിക്കുകയും ചെയ്തു.
ലോകകപ്പ് മത്സരം തുടങ്ങിയശേഷം ആദ്യമായാണ് അനുഷ്ക കോലിയുടെ മത്സരം കാണാനെത്തുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍വരെ കാമുകിമാരെയും ഭാര്യമാരെയും ഒപ്പം കൂട്ടുന്നതില്‍ ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, അനുഷ്കയെ അകാരണമായി വിമര്‍ശിക്കുന്നതിനെതിരെ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പ്രതികരിച്ചിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications