യശ്വന്ത് സിന്‍ഹയെ പ്രതിരോധിക്കാന്‍ ബിജെപിയുടെ തുറുപ്പുചീട്ട് മകന്‍, അച്ഛനെതിരെ ലേഖനം..
ദില്ലി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ നടത്തിയ പരാമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി പുറത്തിറക്കിയത് യശ്വന്ത് സിന്‍ഹയുടെ മകനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹയെ. വസ്തുതകള്‍ ഉള്‍ക്കൊള്ളാതെയാണ് യശ്വന്ത് സിന്‍ഹ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതെന്നാണ് ജയന്ത് സിന്‍ഹയുടെ ആരോപണം.
ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ബ്ലോഗിലൂടെയാണ് ജയന്ത് സിന്‍ഹ പിതാവിന്റെ ആരോപണങ്ങളെ നേരിട്ടത്. ഇത്തരം പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന് ബ്ലോഗില്‍ പറയുന്നു. ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥ സുതാര്യവും പുതുമ നിറഞ്ഞതുമാണ്. എല്ലാവരേയും ഒരുപോസെ കാണുന്ന സമ്പ ദ് വ്യവസ്ഥ. ഇടുങ്ങിയ ചില വിവരങ്ങള്‍ വെച്ചായിരുന്നു യശ്വന്ത് സിന്‍ഹയുടെ വിലയിരുത്തലെന്നും മകന്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യാ ടുഡേയില്‍ പ്രസിദ്ധീകരിച്ച 'എനിക്കിപ്പോള്‍ സംസാരിക്കണം' എന്ന ലേഖനത്തിലാണ് യശ്വന്ത് സിന്‍ഹയുടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്. മോദിയുടെ നോട്ടു നിരോധനത്തെയും ജിഎസ്ടി നടപ്പിലാക്കിയ രീതിയെയും ലേഖനത്തില്‍ യശ്വന്ത് സിന്‍ഹ വിമര്‍ശിക്കുന്നുണ്ട്. നോട്ടു നിരോധനത്തെ സാമ്പത്തിക ദുരന്തമെന്നാണ് യശ്വന്ത് സിന്‍ഹ വിശേഷിപ്പിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയത് തെറ്റായ രീതിയിലാണെന്നും ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications