കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ആഘോഷമാക്കിയതിന് പിന്നാലെ രക്ഷാബന്ധനും ആഘോഷമാക്കാന്‍ മോദി സര്‍ക്കാര്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗദിനം അതിഗംഭീരവും ആഘോഷവുമാക്കിയതിന് പിന്നാലെ രക്ഷാബന്ധന്‍ ദിവസവും ഔദ്യോഗിക ആഘോഷമാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത് കുമാര്‍ തുടങ്ങിയവരുടെ കീഴില്‍ നാലംഗ സമിതിയെയും രൂപീകരിച്ചതായാണ് സൂചനകള്‍ ഉണ്ട്.

-modi-children

സ്വന്തം മണ്ഡലങ്ങളില്‍ രക്ഷാബന്ധന്‍ ദിവസത്തില്‍ പരിപാടികളില്‍ പങ്കെടുക്കാനും ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ടത്രെ . വരുന്നആഗസ്റ്റ് 29നാണ് രക്ഷാബന്ധന്‍ ദിനം. സാധാരണയായി രാജ്യത്ത് സംഘപരിവാര്‍ സംഘടനകളാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്

കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ അധികാരത്തിയപ്പോള്‍ കേന്ദ്രമന്ത്രിയായ വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ വെച്ച് ആര്‍.എസ്.എസ് രക്ഷാബന്ധന്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

English summary
The NDA government has decided to celebrate the Hindu festival of Raksha Bandhan on August 29 —possibly not on a scale as huge as International Day of Yoga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X