മഹാഭാരതത്തിലെ 'യുധിഷ്ഠിര'നുശേഷം രാമായണത്തിലെ 'രാമനും' ബിജെപിയിലേക്ക്..
ദില്ലി: ദൂരദര്‍ശന്‍ ചാനലില്‍ മുന്‍പ് സംപ്രേഷണം ചെയ്തിരുന്ന രാമായണ സീരിയലിലെ രാമന്‍ ഇനി ബിജെപിക്ക് സ്വന്തം. സീരിയലില്‍ രാമനായി അഭിനയിച്ച ടെലിവിഷന്‍ താരം അരുണ്‍ ഗോവിലി ബിജെപിയിലേക്ക് ചേക്കേറുന്നു. മഹാഭാരതത്തില്‍ യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാനും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് രാമനായ അരുണ്‍ ഗോവിലിയും ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്.
ബിഹാര്‍, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അരുണ്‍ ഗോവിലി ബിജെപിയില്‍ അംഗത്വമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. അങ്ങനെയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാമനും രംഗത്തിറങ്ങുന്നതായിരിക്കും.

രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകണമെന്ന ആഗ്രഹം അരുണ്‍ ഗോവില്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഡിഡി കിസാന്‍ ചാനലിനു വേണ്ടി കര്‍ഷകര്‍ക്കായുള്ള സീരിയലില്‍ അഭിനയിക്കുകയാണ് താരം. ബിജെപിയോട് അടുത്തതില്‍ പിന്നെ കര്‍ഷകരുമായി കൂടുതല്‍ അടുത്തെന്നും അവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിഞ്ഞെന്നും അരുണ്‍ ഗോവിലി പറഞ്ഞു.
ജലസേചന സൗകര്യത്തിന്റെയും ഫണ്ടിന്റെയും കുറവാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ ഗുണം കര്‍ഷകരിലെത്താന്‍ സമയമെടുക്കുന്നുണ്ടെന്നും അരുണ്‍ ഗോവിലി പറഞ്ഞു.












Click it and Unblock the Notifications