കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാറും ഉമര്‍ ഖാലിദും 2 വര്‍ഷത്തേക്ക് ജെഎന്‍യുവിന് പുറത്ത്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ജെ എന്‍ യു സര്‍വ്വകലാശാലയിലെ വിവാദമായ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കനയ്യ കുമാറിനൊപ്പം ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. പതിനായിരം രൂപ വീതം ഇവര്‍ പിഴയടക്കേണ്ടിയും വരും.

<strong>ജെഎന്‍യു: ഉമര്‍ ഖാലിദിന് നക്‌സല്‍ ബന്ധമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!</strong>ജെഎന്‍യു: ഉമര്‍ ഖാലിദിന് നക്‌സല്‍ ബന്ധമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!

കനയ്യ കുമാര്‍ അടക്കം അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജെ എന്‍ യുവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരിലൊരാല്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്സല്‍ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെക്കുറിച്ച് അന്വേഷിച്ച സര്‍വ്വ കലാശാല ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.

kanhaiyakumar

കനയ്യ കുമാര്‍ അടക്കം അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാനാണ് ഉന്നതാധികാര സമിതിയുടെ നിര്‍ദേശം. ഇവരില്‍ ചിലര്‍ക്കെതിരെ കടുത്ത നടപടികള്‍ തന്നെ ഉണ്ടാകും. ചിലര്‍ക്ക് പിഴയടച്ച രക്ഷപ്പെടാന്‍ പറ്റിയേക്കും. സസ്‌പെന്‍ഷന്‍ ലഭിക്കുകയാണെങ്കില്‍ ഇക്കാലയളവില്‍ കോളജ് ഹോസ്റ്റലിലും ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സെമസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി നോട്ടീസ് നല്‍കാനാണ് തീരുമാനമെന്നറിയുന്നു.

മുമ്പ് അഫ്സല്‍ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് 21 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഫെബ്രുവരി ഒമ്പതിനാണ് ജെ എന്‍ യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടന്നത്. അനുസ്മരണ പരിപാടിയില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് കനയ്യകുമാറടക്കമുള്ള വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
JNU student Union president Kanhaiya Kumar who was jailed on sedition charges is likely to be rusticated for two semesters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X