Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം? ലക്ഷ്യമിടുന്നത് 23 നഗരങ്ങള്‍, മുന്നറിയിപ്പ് വ്യക്തമായ തെളിവുകളോടെ..

ദില്ലി: രാജ്യത്തിന് വീണ്ടും തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജെന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ജനുവരി 23 ന് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ബംഗ്ലാദേശ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിസ്ബ് ഉദ് തഹീറീര്‍ രാജ്യത്തെ 23 കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ഇന്റെലിജെന്‍സ് ലഭിക്കുന്ന വിവരം.

ഇതേ സമയം ബോംബാക്രമണമോ ചാവേറാക്രമണമോ ആയിരിക്കും ലക്ഷ്യമിടുന്നതെന്നും സംസ്ഥാന പോലീസിനും സേനാമേധാവികള്‍ക്കും അയച്ച കത്തില്‍ ഇന്റലിജെന്‍സ് ബ്യൂറോ വ്യക്തമാക്കുന്നത്. ഒരു ബംഗ്ലാദേശ് മൊബൈല്‍ നമ്പറിലേക്ക് വന്ന ചില സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

terrorist

പാകിസ്ഥാനുമായി ബന്ധപ്പെടുന്ന ഈ ഫോണിലേക്ക് ജനുവരി 15 ന് വന്ന സന്ദേശങ്ങളില്‍ ഡോക്ടര്‍ മരുന്നു കൊണ്ടു വരും എന്ന സന്ദേശം ഉണ്ടായിരുന്നു. ഇത് കോഡാണെന്നും നേരത്തെ ലഭിച്ച വിവരങ്ങളും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ജനുവരി 23 ആക്രമണത്തിന് പദ്ധതിയിട്ടതായും ഐബി പറഞ്ഞു. ഗുര്‍ദാസ്പൂറും, പത്താന്‍കോടും ഇപ്പോഴും തീവ്രവാദികളുടെ ലക്ഷ്യത്തിലുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യം ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഷോപ്പിംഗ് മാളുകള്‍,തിരക്കേറിയ സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാവാം തീവ്രവാദികളുടെ ലക്ഷ്യമെന്നും ഐബി വ്യക്തമാക്കുന്നു . ജെയ്‌ഷെ ഇ മുഹമ്മദ്, ലക്ഷകര്‍ ഇ തോയിബ എന്നിവരുടെ സഹായത്തോടെയാവാം ഹിസ്ബ് ഉധ് തഹീറീര്‍ ആക്രമണം നടത്തുകയെന്നും കത്തിലൂടെ ഐ ബി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+