കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂള്‍കിറ്റ്‌ കേസ്‌; പ്രായമോ ലിംഗമോ കുറ്റകൃത്യ നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള ഘടകമല്ലെന്ന്‌ അമിത്‌ഷാ

Google Oneindia Malayalam News

ദില്ലി: ടൂള്‍കിറ്റ്‌ കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തകയെ അറസ്റ്റ്‌ ചെയ്‌ത നടപടിയെ ന്യായീകരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ. പ്രായമോ, ലിംഗമോ, തൊഴിലോ കുറ്റത്യത്തെ തൂടര്‍ന്നുള്ള നടപടിക്കളില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള ഘടകമാകില്ലെന്ന്‌ അമിത്‌ഷാ പറഞ്ഞു.

ക്രിമിനല്‍ കേസുകളുടെ സ്വഭവം ഇത്തരം ഘടകങ്ങള്‍ വെച്ച്‌ അളക്കാനാവില്ല. പ്രായമോ ലിഗമോ അല്ല ഇതിന്‌ ആധാരമാകില്ലെന്നും അമിത്‌ഷാ പറഞ്ഞു. എന്നാല്‍ കേസിനെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്താന്‍ അമിത ഷാ തയാറായില്ല. കേസ്‌‌ പൂര്‍ണമായും ദില്ലി പോലീസാണ്‌ കൈകാര്യം ചെയ്യുന്നതെന്നും അമിത്‌ ഷാ പറഞ്ഞു. ദിഷ രവിയുുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ മാധ്യമപ്രവര്‍ത്തകരോട്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

amit shah

22 വയസുള്ള നിരവധി ആളുകള്‍ രാജ്യത്ത്‌ അറസ്റ്റിലായിട്ടുണ്ട്‌. തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ദില്ലി പോലീസ്‌ ദിഷ രവിക്കെതിരെ നടപടി സ്വീകരിച്ചത്‌. നിയമമനുസരിച്ചാണ്‌ ദില്ലി പോലീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഏന്തടിസ്ഥാനത്തിലാണ്‌ ദിഷയെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌ നേരത്തെ തന്നെ ദില്ലി പോലീസ്‌ വെളിപ്പെപ്പെടുത്തി കഴിഞ്ഞു അമിത്‌ ഷാ വ്യക്തമാക്കി. നേരത്തെ കൃത്യമായ നിയമസാധുതയുടെ അടിസ്ഥാനത്തിലാണ്‌ ദിഷയെ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ ദില്ലി പോലസീ കമ്മിഷ്‌ണര്‍ എസ്‌എന്‍ ശ്രീവാസ്‌തവ വ്യാക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ഒരാഴ്‌ച്ച മുന്‍പാണ്‌ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ ഗ്രേറ്റതുബര്‍ഗിന്റെ ട്വീറ്റമായി ബന്ധപ്പെട്ട ടൂള്‍കിറ്റ്‌ ദികേസില്‍ ദിഷ രവിയുള്‍പ്പെടെ മൂന്ന്‌ പേര്‍ക്കെതിരെ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. ദിഷയെ ബംഗളൂരുവിലെ വീട്ടിലെത്തി ദില്ലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോടതി ദിഷയെ അഞ്ച്‌ ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടയച്ചു. പരസിഥ്‌തി പ്രവര്‍ത്തകയായ ദിഷയെ അറസ്റ്റ്‌ ചെയ്‌തതില്‍ വലിയ പ്രതിഷേധമാണ്‌ രാജ്യത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നും ഉണ്ടായത്‌.
ദിഷ രവി
അതേ സമയം ദില്ലി പോലീസിനെതിരെ അറസ്റ്റിലായ ദിഷ രവി നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും. എഫ്‌ഐആറിലെ വിവരങ്ങള്‍ ദില്ലി പോലീസ്‌ ചോര്‍ത്തുന്നത്‌ തടയണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി. ദിഷയും ഗ്രേറ്റ തുംബര്‍ഗും തമ്മിലുള്ള വാട്‌സാപ്പ്‌ ചാറ്റുകള്‍ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ കോടതിയെ സമീപിച്ചത്‌.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
age and gender not the matter of assessing culpability Amit shah on disha ravi arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X