Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 25ല്‍ നിന്ന് 21 ആയി കുറച്ചു, പുതിയ മദ്യനയത്തിന് അംഗീകാരം

ദില്ലി: ദേശീയ തലസ്ഥാനമായ ദില്ലിയിലെ നിയമപരമായ മദ്യപാന പ്രായം 25 ല്‍ നിന്ന് 21 ആക്കി കുറച്ചതായി സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു. പുതിയ എക്‌സൈസ് നയത്തിന് ദില്ലി മന്ത്രിസഭ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് ദില്ലിയിലെ മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി കുറച്ചത്.

liquor

എക്‌സൈസ് നയത്തിലെ മാറ്റങ്ങള്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയാണ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കൂടാതെ ദില്ലി സര്‍ക്കാര്‍ ഇനി നഗരത്തില്‍ മദ്യവില്‍പ്പനശാലകള്‍ നടത്തുകയില്ലെന്നും ദേശീയ തലസ്ഥാനത്ത് പുതിയ മദ്യക്കടകള്‍ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യവില്‍പ്പനശാലകള്‍ നടത്തുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, തലസ്ഥാനത്തെ ലൈസന്‍സില്ലാത്ത മദ്യവില്‍പ്പന ശാലകളും അടച്ചിടുമെന്ന് അദ്ദേഹം അറിയിച്ചു.

കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

മന്ത്രിമാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ എക്‌സൈസ് നയം ഇന്ന് മന്ത്രിസഭ അംഗീകരിച്ചത്. പുതിയ മദ്യവില്‍പ്പനശാലകള്‍ തുറക്കില്ലെന്നും സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകള്‍ നടത്തില്ലെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ ദില്ലിയിലെ 60 ശതമാനം മദ്യവില്‍പ്പന ശാലകളും നടത്തുന്നത് സര്‍ക്കരാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+