പത്താം വയസ്സില്‍ പത്താം ക്ലാസ് പാസായ മിടുക്കന്‍
ജയ്പൂര്‍: പ്രായവും പത്താം ക്ലാസ് പരീക്ഷയും തമ്മില്‍ വലിയ ബന്ധങ്ങളുണ്ട്. പ്രായത്തെ ജയിച്ചും പത്താം ക്ലാസ് പാസാകണമെന്ന ആഗ്രഹത്തിനും പ്രായം പറയാന്‍ പറ്റില്ല. അറുപതും എഴുപതും വയസ്സായവര്‍ പത്താം ക്ലാസ് പരീക്ഷയെഴുതി പാസാകുന്നത് വലിയ വര്‍ത്തകള്‍ ആകാനുള്ള കാരണവും ഇത് തന്നെ. ഇവിടെ ഇതാ ഒരു പത്ത് വയസ്സുകാരന്‍ പയ്യന്‍ പത്താം ക്ലാസ് പരീക്ഷ എഴുതി പാസായിരിക്കുന്നു.
രാജസ്ഥാനിലെ ദുര്‍ഗാപുരയിലാണ് ഈ കൊച്ചുമിടുക്കന്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ചിരിക്കുന്നത്. അബ്ബാസ് എന്നാണ് ഈ കുട്ടിയുടെ പേര്. 60.83 ശതമാനം മാര്‍ക്കോട് ഫസ്റ്റ് ക്ലാസായിട്ടാണ് അബ്ബാസ് പത്താം തരം ജയിച്ചത്. അധ്യാപക ദമ്പതികളുടെ മകനാണ് പത്താം വയസ്സിലേ പത്ത് കഴിഞ്ഞ അബ്ബാസ്. അച്ഛനമ്മമാര്‍ തന്നെയാണ് അബ്ബാസിന് പാഠങ്ങള്‍ പറഞ്ഞുകൊടുത്തത്.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ ഫലങ്ങള്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് പുറത്തുവന്നത്. നാഗൗറില്‍ നിന്നുള്ള ശുഭം ജെയിന്‍ എന്ന വിദ്യാര്‍ഥിക്കാണ് ഒന്നാം റാങ്ക്. 97.83 ശതമാനം മാര്‍ക്കോടെയാണ് പത്താം തരത്തിലെ ശുഭം ഒന്നാമനായത്.
രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയായ കാളീചരണ്‍ ആണ് ഫലം പ്രഖ്യാപിച്ചത്. www.rajresults.ni-c.in എന്ന സൈറ്റില്‍ പോയാല്‍ ഫലങ്ങള്‍ അറിയാം. അധ്യാപക ദമ്പതികളുടെ മകനായ അബ്ബാസിന് ഡോക്ടര്‍ ആകാനാണ് ആഗ്രഹം. ദൈനിക് ഭാസ്‌കറാണ് അബ്ബാസ് എന്ന കൊച്ചുമിടുക്കന്റെ കഥ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications