കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ മുഖം മാറും!!വരുന്നു 'ടെക്' ഇന്ത്യ, ടെക്നോളജി എന്ന് കരുതിയെങ്കില്‍ തെറ്റി!!

അടുത്ത വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ അജണ്ടയാണ് ടെക് ഇന്ത്യയെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ മുഖം മാറ്റാന്‍ ടെക് ഇന്ത്യ വരുന്നു. ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ അജണ്ടയാണ് ടെക് ഇന്ത്യയെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു.

ടെക്(tec- transform, energise, clean) എന്നാല്‍ ഗ്രാമീണ മേഖലയുടെ വികസനം, തൊഴിലവസരങ്ങള്‍ നല്‍കി യുവാക്കളെ ഊര്‍ജസ്വലരാക്കുക, കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും രാജ്യത്തെ വൃത്തിയാക്കുക എന്നാണ്.

ട്രാന്‍ഫോം, എനര്‍ജൈസ്, ക്ലീന്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് ടെക്. കള്ളപ്പണവും അഴിമതിയും രാജ്യത്ത് നിന്ന് തുടച്ചു നീക്കും എന്നു തന്നെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ പറയുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് നോട്ട് നിരോധനം നടപ്പാക്കിയത്. രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും തുടച്ചു നീക്കുന്നതിനായി നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

 ടെക്നോളജി അല്ല

ടെക്നോളജി അല്ല

വരും വര്‍ഷത്തെ സര്‍ക്കാരിന്‍റെ അജണ്ടയാണ് ടെക് എന്നാണ് ജെയ്റ്റ്ലി ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ടെക് എന്നാല്‍ ടെക്നോളജി അല്ല. ട്രാന്‍ഫോം, എനര്‍ജൈസ്, ക്ലീന്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് ടെക്.

ആര്‍ക്കു വേണ്ടി

ആര്‍ക്കു വേണ്ടി

ഗ്രാമങ്ങളുടെ വികസനം, യുവാക്കളുടെ ഉന്നമനം അഴിമതി രഹിത ഭരണം എന്നിവയാണ് ടെക്കിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്.

 കൂടുതല്‍ പദ്ധതികള്‍

കൂടുതല്‍ പദ്ധതികള്‍

ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വികസനങ്ങള്‍ നടത്തി ഗ്രാമങ്ങളുടെ രൂപം മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി.

 തൊഴിലവസരം

തൊഴിലവസരം

യുവാക്കളുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ മറ്റൊരു അജണ്ട. കൂടുതല്‍ തൊഴിലവസരങ്ങളിലൂടെ യുവാക്കളെ ഊര്‍ജസ്വലരാക്കാനാണ് പദ്ധതി.

 ഇന്ത്യയെ വൃത്തിയാക്കും

ഇന്ത്യയെ വൃത്തിയാക്കും

ഭരണത്തില്‍ നിന്ന് അഴിമതി തുടച്ചു നീക്കുക എന്നതും സര്‍ക്കാരിന്‍റെ അജണ്ടയാണ്. കള്ളപ്പണവും രാജ്യത്തു നിന്ന് തുടച്ചു നീക്കും.

English summary
Our agenda for the next year is TEC India: Transform, Energize and Clean India.Transform: The rural areasEnergise: Our youth, to reap benefits of growth & employment.Clean: From corruption and black money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X