• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോവയിൽ വേശ്യാലയങ്ങളിൽ ആധാർ കാർഡ് നിർബന്ധം.. എന്താണ് സംഭവം?

  • By Desk

2009 ആഗസ്റ്റിൽ ഇൻഫോസിസ് കമ്പനി ഫെയിം നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയപ്പോൾ ആരും ഇത് ഇങ്ങനെ ഒരു സംഭവമായിത്തീരും എന്ന് പ്രതീക്ഷിച്ചതല്ല. അത്രയ്ക്കും വ്യാപകമായിട്ടാണ് ആധാറും ആധാർ നമ്പറും ഇന്ന് ചർച്ചകളിൽ എത്തിനിൽക്കുന്നത്.

ലാലേട്ടന് വ്യക്തിസ്വാതന്ത്ര്യമൊന്നും ഇല്ലേ? 18 കിലോ കുറച്ച് ചുളളനായി മോഹൻലാൽ.. ഇതാണോ യൗവ്വനം അയ്യേ.. ലാലേട്ടന്റെ പുതിയ ലുക്കിനെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യൽ മീഡിയ!

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നതാണ് ആധാറുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്ക. കഴിഞ്ഞില്ല, പാൻകാർഡ്, ബാക്ക് അക്കൗണ്ട്, മൊബൈല്‍ സിം കാർഡുകൾ തുടങ്ങി എല്ലാ കാര്യങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നതിലുള്ള പ്രതിഷേധം വേറെ. ഇതെല്ലാം പോട്ടേ എന്ന് വെക്കാം, ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ വരെ ആധാർ വേണമെന്ന് വന്നാലോ.. വായിക്കൂ..

ഗോവയിലെ പറുദീസ

ഗോവയിലെ പറുദീസ

ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയെടുത്താൽ ഏറ്റവും ഡിമാൻഡ് കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. ഏറ്റവും പോപ്പുലറും ഗോവ തന്നെ എന്ന് പറയാം. ഗോവയിൽ പോയി അർമാദിച്ച് ഒരു ട്രിപ്പ്. അത് സിനിമയിലായാലും ജീവിതത്തിലായാലും അതൊരൊന്നര അനുഭവം തന്നെയാണ്. ലഹരിയും കാഴ്ചകളും മാത്രമല്ല സെക്സും ഗോവയെ പോപ്പുലറാക്കുന്ന ഘടകമാണ്.

സെക്സ് ചെയ്യാനും ആധാർ

സെക്സ് ചെയ്യാനും ആധാർ

നിയമനാസൃതമല്ലാതെ നടത്തുന്ന വേശ്യാലയങ്ങളും എസ്കോർട്ട് സർവീസുമൊക്കെ ഗോവയിൽ സാധാരണ കാര്യങ്ങളാണ്. ആവശ്യാനുസരണം പെണ്ണുങ്ങളെ എത്തിക്കുന്ന ഏജന്‌‍റുമാരും ഗോവയിൽ ഇഷ്ടം പോലെ. അത്തരം ഒരു ഏജന്റാണ് സ്ത്രീകളെ ആവശ്യപ്പെട്ട സംഘത്തിന് മുന്നിൽ വിചിത്രമായ ഈ ഡിമാൻഡ് വെച്ചത്. ആധാർ കാണണം.

അഞ്ചംഗ സംഘത്തിന് പറ്റിയത്

അഞ്ചംഗ സംഘത്തിന് പറ്റിയത്

സുഹൃത്തുക്കളിൽ ഒരാളുടെ ബാച്ചിലർ പാർട്ടി ആഘോഷിക്കാനാണ് അഞ്ചംഗ സംഘം ഗോവയിൽ എത്തിയത്. വടക്കൻ ഗോവയിൽ ബീച്ച് പരിസരത്ത് ഒരു ഹോട്ടൽ ബുക്ക് ചെയ്ത ശേഷം ഇവർ കയ്യിലുണ്ടായിരുന്ന ഒരു കോണ്ടാക്ട് നമ്പറിൽ വിളിച്ച് ആവശ്യം അറിയിക്കുകയായിരുന്നു. അഞ്ച് യുവതികളെയാണ് അഞ്ചംഗ സംഘം ആവശ്യപ്പെട്ടത്.

വിചിത്രമായ ആവശ്യം

വിചിത്രമായ ആവശ്യം

അ‍ഞ്ച് പേരും ഹോട്ടലിൽ കുറേ നേരം കാത്തിരുന്നു. എന്നിട്ടും വിവരമൊന്നും ഇല്ലാത്തത് കൊണ്ട് ഇവർ ആ നമ്പറിൽ വീണ്ടും കോണ്ടാക്ട് ചെയ്തു. അപ്പോൾ കിട്ടിയ വിവരം, അഞ്ച് പേരുടെയും ആധാർ കാർഡിന്റെ കോപ്പി വാട്സ് ആപ്പിലൂടെ അയച്ചുകൊടുക്കാനായിരുന്നു. കഴഞ്ഞില്ല, ഇവര്‍ താമസിക്കുന്ന ഹോട്ടലിന്റെ കീ ചെയിൻ, ഹോട്ടലിന്റെ പേര് കാണത്തക്ക വിധം ഫോട്ടോ എടുത്ത് അതും അയച്ച് കൊടുക്കണം.

എന്തൊരു സംവിധാനങ്ങളാണ്

എന്തൊരു സംവിധാനങ്ങളാണ്

എന്തിന് വേണ്ടിയാണ് ഇത്തരം ചോദ്യങ്ങളും ആധാർ കാര്‍ഡും ഹോട്ടലിന്റെ ഫോട്ടോയും മറ്റും അയക്കുന്നത് എന്നാണോ സംശയം. പോലീസുകാരെങ്ങാനും ആവശ്യക്കാരായി വന്ന് തങ്ങളെ കബളിപ്പിച്ച് കുടുക്കുമോ എന്ന പേടി കൊണ്ടാണ് ഇത്രയും കാര്യമായ സുരക്ഷാക്രമീകരണങ്ങളും പരിശോധനയും ഏജൻറുമാർ ഏർപ്പെടുത്തുന്നത്.

English summary
Agents verify customers identity with Aadhaar card in Goa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X