കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ നിയമ ഭേദഗതി പിൻവലിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നജീബ് ജങ്ങ്

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമ ഭേദഗതി പിൻവലിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് മുൻ ദില്ലി ലഫ് ജനറൽ നജീബ് ജങ്ങ്. ജാമിയ ക്യാമ്പസിന് പുറത്ത് പൌരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന കാര്യം അംഗീകരിക്കുന്നത് വരെ പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐഎംഎഫ്, സാമ്പത്തിക പ്രതിസന്ധി കനക്കുന്നു!!ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐഎംഎഫ്, സാമ്പത്തിക പ്രതിസന്ധി കനക്കുന്നു!!

നിങ്ങൾ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് ആരും ചോദിക്കില്ല. പൌരത്വ നിയമ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ നിയമത്തിനെതിരായ പ്രക്ഷോഭം അവസാനിപ്പിക്കില്ല. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ഉൾപ്പെടുത്തുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. നജീബ് ജംങ് പറയുന്നു. ജാമിയ മിലിയയിലെ മുൻ വൈസ് ചാൻസലർ കൂടിയാണ് അദ്ദേഹം.

najeebjung-15

പൌരത്വ നിയമ ഭേദഗതി മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പൌരത്വം നൽകുന്ന നടപടിയാണ്. നിയമത്തിന് മുമ്പിൽ എല്ലാവരും സമൻമാരാണെന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ പങ്കാളികളായ പ്രതിഷേധം ആം ആദ്മി സംഘടിപ്പിച്ചിരുന്നു. മൻമോഹൻ സിംഗ് സർക്കാർ അപ്പോൾ പ്രശ്നങ്ങളെക്കുറിച്ച് അവരോട് സംസാരിച്ചു. ഇന്ന് രാജ്യമെമ്പാടും പ്രതിഷേധമുയർത്തുകയാണ്. എന്തുകൊണ്ടാണ് സർക്കാർ അത് കാണാൻ തയ്യാറാകാത്തതെന്നും ജങ്ങ് ചോദിക്കുന്നു. നമ്മുടെ വിദ്യാർത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സർക്കാർ അവരോട് സംസാരിക്കണം. പാർലമെന്റ് ഒരു മാസം മുമ്പ് പൌരത്വ നിയമ ഭേദഗതി പാസാക്കിയ ശേഷം രാജ്യ വ്യാപകമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

ദേശീയ പൌരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതാണ് മറ്റൊരു വലിയ പ്രശ്നം. സർക്കാരിന്റെ ഉറപ്പുകൾ ആരും വിശ്വസിക്കുന്നില്ലെന്നും ജംങ്ങ് വ്യക്തമാക്കി. തടവുകേന്ദ്രങ്ങൾ നിർമിക്കുന്നുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കേണ്ട എങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംയുക്ത വാർത്താ സമ്മേളനം നടത്തി അക്കാര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

English summary
Agitation Will Continue Till CAA is Amended: Ex-Lt Governor Najeeb Jung
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X