India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ് പ്രതിഷേധം: ബീഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടാക്രമിച്ചു, ബിജെപി അധ്യക്ഷനെയും വെറുതെ വിട്ടില്ല

Google Oneindia Malayalam News

ദില്ലി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു. ബീഹാറില്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ ബേടിയയിലുള്ള വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. ഇവരുടെ വീട്ടിലേക്ക് പ്രക്ഷോഭകാരികള്‍ കല്ലെറിഞ്ഞു. ഉപമുഖ്യമന്ത്രി നിലവില്‍ പട്‌നയിലാണ് ഉള്ളത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെയും പ്രക്ഷോഭകാരികള്‍ വെറുതെ വിട്ടില്ല. വെസ്റ്റ് ചമ്പരണ്‍ എംപി പാര്‍ട്ടി അധ്യക്ഷനുമായ സഞ്ജയ് ജയ്‌വാളിന്റെ വീട് പ്രക്ഷോഭകാരികള്‍ ആക്രമിച്ചു. ഇവര്‍ക്ക് പോലീസ് സംരക്ഷണമുണ്ട്. വീടിന് കാര്യമായ നാശഷ്ടമുണ്ടായെന്നാണ് രേണുദേവിയുടെ മകന് നേരത്തെ പറഞ്ഞത്. ബീഹാറില്‍ വിദ്യാര്‍ത്ഥികളാണ് കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി കല്ലെറിയുന്നത്.

പട്ടാളക്കാരനാക്കാന്‍ 6 വര്‍ഷം വേണം, ഇത് പിക്‌നിക്കിന് വരും പോലെ, അഗ്നീപഥിനെതിരെ മേജര്‍ രവിപട്ടാളക്കാരനാക്കാന്‍ 6 വര്‍ഷം വേണം, ഇത് പിക്‌നിക്കിന് വരും പോലെ, അഗ്നീപഥിനെതിരെ മേജര്‍ രവി

അതേസമയം ബീഹാറിലെ ലഖിസരായില്‍ പ്രക്ഷോഭകാരികള്‍ വീണ്ടും ട്രെയിനിന് തീയിട്ടു. വാരണാസിയില്‍ ബസ്സുകള്‍ നേരെ കല്ലേറുണ്ടായിട്ടുണ്ട്. മേഖലയില്‍ ശക്തമായ പോലീസ് സാന്നിധ്യത്തിലാണ്. ബീഹാറില്‍ ഓരോ നിമിഷവും സംഘര്‍ഷാവസ്ഥ ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ ലഖ്മിനിയ റെയില്‍വേ സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. റെയില്‍വേ ട്രാക്കുകള്‍ അടക്കം ബ്ലോക്കാക്കി. തെലങ്കാനയിലും സാഹചര്യങ്ങള്‍ മോശമാണ്. വിദ്യാര്‍ത്ഥികള്‍ സെക്കന്തരാബാദില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞു. ബീഹാറിലെ അരായിലെ കുഹാദിയ സ്റ്റേഷനില്‍ ട്രെയിനിന് പ്രതിഷേധക്കാര്‍ തീയിട്ടു. എത്രയും പെട്ടെന്ന് അഗ്നിപഥ് സ്‌കീം പിന്‍വലിക്കാനാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

ബല്ലിയയിലും പ്രതിഷേധക്കാര്‍ ട്രെയിന്‍ കത്തിച്ചു. യുപിയില്‍ അതിശക്തമാണ് പ്രക്ഷോഭം. കലാപകാരികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. 200 ട്രെയിനുകളുടെ സര്‍വീസാണ് അഗ്നീപഥ് പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്നത്. 35 ട്രെയിനുകള്‍ റദ്ദാക്കി. സെക്കന്തരാബാദിലും സാഹചര്യം ഗുരുതരമാണ്. കലാപകാരികള്‍ ട്രെയിനിനുള്ളിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. നാല്‍പ്പതോളം ആളുകള്‍ കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്നു. പുറപ്പെടാന്‍ നേരത്താണ് ആക്രമണം ഉണ്ടായത്. നേരത്തെ ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിനും തീവെച്ചിരുന്നു കലാപകാരികള്‍.

മഥുരയില്‍ പ്രതിഷേധം അതിരുവിട്ടതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് കലാപകാരികളെ ഓടിച്ചത്. ദില്ലിയില്‍ എഎപിയുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാക്കളെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുഡ്ഗാവില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്തരാബാദിലെ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലോളം റെയില്‍വേ കോച്ചുകളാണ് ഇവിടെ കലാപകാരികള്‍ അഗ്നിക്കിരയാക്കിയത്. ബൈക്കുകള്‍ ഉപയോഗിച്ച് ട്രാക്കുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം പോലീസിനെ വെടിവെപ്പിന് പ്രേരിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

English summary
agneepath protest: protesters attacks bihar deputy cm and bjp state president's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X