കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ് പദ്ധതി: തെരുവില്‍ ഇറങ്ങി സൈനിക ജോലിക്കായി അപേക്ഷിച്ചവര്‍, റെയില്‍വേ ട്രാക്ക് ബ്ലോക്കാക്കി

Google Oneindia Malayalam News

ദില്ലി: സൈനിക റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി കൊണ്ടുവന്ന അഗ്നിപഥക് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യന്‍ സൈന്യത്തിലെ ജോലിക്കായുള്ള പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന മത്സരരാര്‍ത്ഥികള്‍ തെരുവിലിറങ്ങിയാണ് പ്രതിഷേധിച്ചത്. മറ്റ് പ്രതിരോധ മേഖലയിലെ മത്സരാര്‍ത്ഥികളും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഷേധ പ്രകടനം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ റിക്രൂട്ട് നടപടികള്‍ക്കായി കാത്തിരിക്കുകയായിരുന്നു ഇവര്‍. രണ്ട് വര്‍ഷത്തോളമായുള്ള തയ്യാറെടുപ്പാണ് ഇത്. എന്നാല്‍ അഗ്നീപഥ് പദ്ധതിയിലൂടെ കൊണ്ടുവന്ന വലിയ മാറ്റങ്ങള്‍ ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

1

റെയില്‍വേ ട്രാക്ക് തന്നെ മത്സരാര്‍ത്ഥികള്‍ ബ്ലോക് ചെയ്തിരിക്കുകയാണ്. സൈനിക റിക്രൂട്ട്‌മെന്റ് നിയമത്തിലെ ടിഒടി എടുത്ത് മാറ്റണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അഗ്നിപഥ് പദ്ധതിയേ വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. വലിയൊരു വിഭാഗം മത്സരാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്കിലെത്തി തടസ്സങ്ങളുണ്ടാക്കി. കടുത്ത പ്രതിഷേധമാണ് അഗ്നിഫത് പദ്ധതിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മുസഫര്‍പൂരിലും ബക്‌സറിലും റെയില്‍വേ ട്രാക്കുകള്‍ തടസ്സപ്പെടുത്തി. നിരവധി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദേശീയ ഹൈവേയും ഉപരോധിച്ചു. ഗതാഗതം അടക്കം ഇവിടെ തടസ്സപ്പെടുത്തി. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. പുതിയ പദ്ധതിക്കെതിരെ മുദ്രവാക്യം വിളികളും ഉയര്‍ന്നു.

അഗ്നീപഥ് പദ്ധതി പ്രകാരം അഗ്നിവീരന്മാരെ തിരഞ്ഞെടുക്കാനായിരുന്നു പദ്ധതിയിലൂടെ തീരുമാനിച്ചത്. ഇതില്‍ തിരഞ്ഞെടുക്കുന്നവരെ നാല് വര്‍ഷത്തേക്ക് എന്റോള്‍ ചെയ്യിക്കും. ഈ നാല് വര്‍ഷം കഴിഞ്ഞാല്‍ സാധാരണ കേഡറിലേക്ക് അഗ്നിവീറുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കും. ഇവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യും. കരസേന, വ്യോമസേന, നാവികസേന എന്നിങ്ങനെ തരംതിരിച്ച് റിക്രൂട്ട് ചെയ്യാം. ആംഡ് ഫോഴ്‌സില്‍ അഗ്നിവീറുകള്‍ക്കായി പ്രത്യേക റാങ്ക് തന്നെ ഉണ്ടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതെല്ലാം അഗ്നിപഥ പദ്ധതിപ്രകാരമായിരുന്നു. ഈ പദ്ധതി പ്രകാരം 17 വയസ്സും അഞ്ച് മാസവും പ്രായം തൊട്ട് 21 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ആറ് മാസത്തെ പരിശീലന കാലയളവാണ് ഇവര്‍ക്കുണ്ടാവുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. മാസത്തില്‍ മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ ശമ്പളവും ഇവര്‍ക്കുണ്ടാവും. ഒപ്പം അലവന്‍സുകളും ലഭിക്കും. അടുത്ത 90 ദിവസത്തിനുള്ളില്‍ അഗ്നിവീറുകള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് റാലികള്‍ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 46000ത്തോളം സൈനികരെ റിക്രൂട്ട് ചെയ്തതായും സര്‍ക്കാര്‍ പറഞ്ഞു. കരസേനയിലേക്ക് 40000ത്തോളം പേരെയാണ് തിരഞ്ഞെടുത്തത്. വ്യോമസേനയിലും നാവികസേനയിലും മൂവായിരത്തോളം പേരെയും റിക്രൂട്ട് ചെയ്തു.

മമതയെ വിളിച്ച് രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസിനെ സമീപിച്ചു, രാഷ്ട്രപതി മത്സരത്തിന് പിന്തുണ തേടി ബിജെപിമമതയെ വിളിച്ച് രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസിനെ സമീപിച്ചു, രാഷ്ട്രപതി മത്സരത്തിന് പിന്തുണ തേടി ബിജെപി

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
agneepath scheme: army job aspirants are upset and they start protest, blocked railway tracks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X