India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ് സ്‌കീം: ഹ്രസ്വകാല സൈനിക സേവനത്തിനുള്ള പ്രായപരിധി ഉയര്‍ത്തി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ളപ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. നിയമനത്തിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. 21 വയസ്സില്‍ നിന്ന് 23 വയസ്സിലേക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷമായി സേനയിലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടാളക്കാരനാക്കാന്‍ 6 വര്‍ഷം വേണം, ഇത് പിക്‌നിക്കിന് വരും പോലെ, അഗ്നീപഥിനെതിരെ മേജര്‍ രവിപട്ടാളക്കാരനാക്കാന്‍ 6 വര്‍ഷം വേണം, ഇത് പിക്‌നിക്കിന് വരും പോലെ, അഗ്നീപഥിനെതിരെ മേജര്‍ രവി

അതേസമയം പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഹരിയാനയിലെ പല്‍വേലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണിത്. ബീഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെയും അക്രമമുണ്ടായി. പലയിടത്തും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ബീഹാറില്‍ തുടങ്ങിയ പ്രതിഷേധം ഉത്തരേന്ത്യ ഒന്നാകെ കത്തിപ്പടരുകയായിരുന്നു. പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ആളുകള്‍ ഉറച്ച് നില്‍ക്കുകയാണ്. ബീഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി, മധ്യപ്രദേശ്, ജമ്മു എന്നിവിടങ്ങളിലാണ് ഇന്നലെ പ്രതിഷേധം നടന്നത്. ഇത് പലയിടത്തും അക്രമ സംഭവങ്ങളിലേക്ക് നീങ്ങിയിരുന്നു.

ബീഹാറില്‍ റെയില്‍വേ ട്രാക്കുകള്‍ അടക്കം തടഞ്ഞിരുന്നു പ്രക്ഷോഭകാരികള്‍. ട്രെയിനിനും തീയിട്ടിരുന്നു. പോലീസ് സ്‌റ്റേഷനും, റെയില്‍വേ സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടു. മുപ്പതിനാലില്‍ അധികം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ വിഷയമായും ഇത് മാറിയിരിക്കുകയാണ്. പ്രതിപക്ഷവും ചില ഘടക കക്ഷികളും കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബീഹാറില്‍ ഇന്നും പ്രശ്‌നങ്ങള്‍ പദ്ധതിക്കെതിരെ തുടരുകയാണ്. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകള്‍ കത്തിച്ചു. യുപിയിലെ ബല്ലിയയില്‍ റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു.

പത്തോളം സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നിരിക്കുന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിന് അടുത്ത് കണ്ട ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ്. നാല് വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ജോലി കിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്. 25 ശതമാനം പേര്‍ക്ക് മാത്രമാണ് റിക്രൂട്ട്‌മെന്റ് ലഭിക്കുക. പെന്‍ഷനും ഇവര്‍ക്ക് അര്‍ഹതയുണ്ടാവില്ല. ബിജെപി ഈ വിഷയത്തില്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമവും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. നാല് വര്‍ഷം കഴിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ലെന്നാണ് കേന്ദ്രം പറയുന്നത്.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

cmsvideo
  PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India
  English summary
  agneepath scheme: modi govt raises age limit of recruitment to 23
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X