കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമരാജ്യം വാദിക്കുന്ന മോദിക്കും സീതാ ദേവിയുടെ അവസ്ഥ! അഗ്നിശുദ്ധി തെളിയിക്കുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. മോദി അഗ്നിശുദ്ധി തെളിയിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. മോദി അഗ്നിശുദ്ധി തെളിയിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

ബുധനാഴ്ച ഗുജറാത്തിലെ ഒരു പരിപാടയിയില്‍ വച്ചാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി കുത്തക കമ്പനികളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയത്.

ഇതിന് ആദായ നികുതി വകുപ്പിന്റെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ മോദിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വ്യാജമാണെന്നും ഇന്ന് വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

 കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

മോദിക്കെതിരെ രാഹുല്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ മോദിക്കുള്ള അഗ്നിപരീക്ഷയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് മോദിയുടെ ഉത്തരവാദിത്വമാണെന്നും പാര്‍ട്ടി പറയുന്നു.

 അഗ്നി ശുദ്ധിവരുത്തണം

അഗ്നി ശുദ്ധിവരുത്തണം

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി അഗ്നി ശുദ്ധി തെളിയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നാണ് എന്‍സിപി നേതാവ് നവാബ് മാലിക് പറയുന്നത്. അന്വേഷണം നടത്തി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കട്ടെയെന്നും അദ്ദേഹം.

സത്യസന്ധതയുടെ മുഖംമൂടി

സത്യസന്ധതയുടെ മുഖംമൂടി

സത്യസന്ധനാണെന്നും ഹരിശ്ചന്ദ്രനാണെന്നുമൊക്കെ കാണിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ സത്യം പുറത്തു വന്നിരിക്കുകയണെന്നും അദ്ദേഹം. മോദി സത്യസന്ധതയുടെ മുഖംമൂടി അണിഞ്ഞിരിക്കുകയാണെന്നും ഇത് എക്കാലവും നിലനില്‍ക്കില്ലെന്നും ഉടന്‍ തന്നെ യഥാര്‍ഥ മുഖം പുറത്തുവരുമെന്നും അദ്ദേഹം.

ഭൂകമ്പം ഉണ്ടായില്ല

ഭൂകമ്പം ഉണ്ടായില്ല

അതേസമയം തനിക്കെതിരായ അഴിമതി ആരോപണം പുറത്തുവിട്ട് ഭൂകമ്പം ഉണ്ടാക്കുമെന്നു പറഞ്ഞ രാഹുലിനെ പരിഹസിച്ച് മോദി രംഗത്തെത്തിയിരുന്നു. രാഹുല്‍ സംസാരിക്കാന്‍ പഠിച്ചിരിക്കുകയാണെന്നും അതിനാല്‍ ഭൂകമ്പം ഉണ്ടാകില്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം

 രാഹുലിന്റെ ചോദ്യം

രാഹുലിന്റെ ചോദ്യം

എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. പകരം തന്നെ പരിഹസിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ തിരിച്ചടിച്ചു.

English summary
The Nationalist Congress Party (NCP) on Thursday backed Congress' vice-president Rahul Gandhi's allegation that Prime Minister Narendra Modi and said that the latter should now give 'agni Pariksha' to prove his innocence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X