അഗ്‌നിപഥ്: മധ്യപ്രദേശ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പൊളിച്ചടുക്കി മുന്‍ സൈനികരുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക നിയമനപദ്ധതിയായ 'അഗ്‌നിപഥി'ന് എതിരെ പ്രതിഷേധം വ്യാപകമാവുകായണ് ഉത്തരേന്ത്യയില്‍ തുടങ്ങിയ പ്രതിഷേധം ദക്ഷിണേന്ത്യേയിലേക്കും വ്യാപിച്ചു.
ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തെലങ്കാനയിലേക്കും എത്തിയിരുന്നു. തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെനടന്ന പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചകായും റിപ്പോര്‍ട്ട് ഉണ്ട്.

മുടി പിന്നിക്കെട്ടി ചന്ദനക്കുറിയും കുങ്കുമ പൊട്ടും ..ആരു നീ സുന്ദരീ...പുതിയ ചിത്രവുമായി സ്‌നേഹ

അഗ്ന്പഥിനെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങില്‍ ഒന്നാണ് മധ്യപ്രദേശ്. രോക്ഷാകുലരായ പ്രതിഷേധക്കാര്‍ വ്യാപകമായ ആക്രമണവും തീവെപ്പും നടത്തിയിരുന്നു. ഗ്വാളിയോറില്‍ പോലീസുകാരും പ്രതിഷേധം നടത്തുന്നവരും ഏറ്റുമുട്ടുകയും കല്ലേറും നടന്നിരുന്നു. ഇന്‍ഡോറിലെ ലക്ഷ്മിഭായ് നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അക്രമാസക്തമായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിഷേധക്കാര്‍ രണ്ട് ട്രെയിനുകള്‍ തടയുകയും സംഘര്‍ഷത്തില്‍ കുറഞ്ഞത് അഞ്ച് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നിയന്ത്രണത്തിലാക്കാന്‍ സൈന്യം ഇറങ്ങിയിരുന്നു.

അക്രമം രൂക്ഷമാകുന്നചിനിടെ പ്രതിഷേധക്കാര്‍ ശാന്തരാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, സംസ്ഥാന പോലീസ് സര്‍വീസ് റിക്രൂട്ട്മെന്റില്‍ 'അഗ്‌നിവീരന്മാര്‍'ക്ക് മുന്‍ഗണന നല്‍കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ച മുഖ്യമന്ത്രി ചൗഹാന്റെ ശാന്തതയ്ക്കുള്ള ആഹ്വാനത്തെ എതിര്‍ത്തു.
അഗ്‌നിപഥ് പദ്ധതിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് മധ്യപ്രദേശ് പോലീസിലെ റിക്രൂട്ട്മെന്റില്‍ മുന്‍ഗണന നല്‍കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളെ ചോദ്യം ചെയ്ത മുന്‍ സൈനികര്‍ രംഗത്തെത്തി. മുന്‍ സൈനികര്‍ക്കുള്ള പോലീസിലെ 10 ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം നിര്‍ത്തലാക്കിയെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ മുതല്‍ പ്രതിഷേധം തുടരുന്ന മുന്‍ സൈനികരാണ് രംഗത്തെത്തിയത്.
31999 മുതല്‍ ഞങ്ങള്‍ക്ക് 10 ശതമാനം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് നിര്‍ത്തിയിരിക്കുകയാണെന്നും ഞങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സമരത്തില്‍ പങ്കെടുത്ത വിരമിച്ച സൈനികന്‍ അനില്‍ സിംഗ് പറഞ്ഞു.

വിരമിച്ച സൈനികര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം നല്‍കാത്തതിന് സംസ്ഥാന സര്‍ക്കാരിനും മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷനും (എംപിപിഎസ്സി) നോട്ടീസ് അയച്ച് ചില മുന്‍ സൈനികരും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അടുത്തിടെ, മധ്യപ്രദേശ് പോലീസിലെ 6,000 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് 30,000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചു. ചട്ടം അനുസരിച്ച് 600 ഓളം സീറ്റുകള്‍ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്യപ്പെടേണ്ടതായിരുന്നു, എന്നാല്‍ ആറ് പേരെ മാത്രമാണ് തിരഞ്ഞെടുത്തത്

മധ്യപ്രദേശില്‍ ഒരു സ്ഥലത്തും ഒരു വിമുക്തഭടനെ പോലും തിരഞ്ഞെടുത്തിട്ടില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും വിമുക്ത സൈനികരുടെ അഭിഭാഷകന്‍ നരീന്ദര്‍ പാല്‍ സിംഗ് റൂപ്ര പറഞ്ഞു. വിമുക്ത ഭടന്മാര്‍ക്കുവേണ്ടി സംവരണം ചെയ്ത സീറ്റില്‍ മാറ്റം വരുത്തണമെങ്കില്‍ തങ്ങള്‍ക്ക് വിമുക്തഭടന്മാരെ കിട്ടുന്നില്ലെന്ന് ഒരു തീരുമാനം എടുക്കുകയോ കോമ്പീറ്റന്റ് അതോറിറ്റിയുടെ ഉത്തരവുണ്ടാകുകെേയാ ചെയ്യണം. അങ്ങനെ ആണെങ്കില്‍ മാത്രമേ വിമുക്തഭടന്മാരുടെ തസ്തിക ജനറല്‍ വിഭാഗത്തിന് നല്‍കാന്‍ കഴിയൂ ,' മിസ്റ്റര്‍ രുപ്ര പറഞ്ഞു.വിമുക്ത ഭടന്മാരുടെ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ പദ്ധതിസംബന്ധിച്ച ഔദ്യോഗികവിജ്ഞാപനം തിങ്കളാഴ്ച കരസേനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യബാച്ച് അഗ്‌നിവീരന്മാര്‍ക്ക് ഡിസംബറില്‍
വിവിധ സംസ്ഥാനങ്ങളിലായി 11 ഇടത്ത് തീവണ്ടികള്‍ക്ക് തീയിട്ടു. 38 തീവണ്ടിസര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. അറുപതിലധികം വാഹനങ്ങള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തതായാണ് റിപ്പോര്‍ട്ട്. 19 ഇടങ്ങളില്‍ പോലീസും ഉദ്യോഗാര്‍ഥികളും ഏറ്റുമുട്ടി. ആയിരത്തിലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വ്യാപകമായ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications