കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥുമായി മുന്നോട്ട്; ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ റിക്രൂട്ട്‌മെന്റിന് പിന്നാലെ അടുത്ത നീക്കവും

Google Oneindia Malayalam News

ന്യൂദൽഹി: അ​ഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുതന്നെ. രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും റിക്രൂട്ട്മെന്റ് കാര്യമായി തന്നെ നടക്കുകയാണ്. ഇന്ത്യൻ എയർഫോഴ്സും അഗ്‌നിപഥ് പ്രകാരമുള്ള റിക്രൂട്ട്മെന്റുകൾ നടത്തിയതിന് പിന്നാലെ കരസേനയിലേക്കും റിക്രൂട്ട്മെന്റ് ന
ത്താനാണ് കേന്ദ്രത്തിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയത്. ആറ് തസ്തികകളിലേക്കാണ് അഗ്‌നിപഥ് പ്രകാരം റിക്രൂട്ട്മെന്റ് നടത്തുക. 17.5 മുതൽ 23 വരെ പ്രായക്കാർക്ക് രജിസ്റ്റർ ചെയ്യാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഗ്നിപഥ് റിക്രൂട്ടമെന്റുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോഴും രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ജൂൺ 14നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. യുവാക്കളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. നാല് വർഷത്തിന് ശേഷം 75 ശതമാനം പേരെ തിരിച്ച് അക്കുകയും 25 ശതമാനം ആളുകളെ 15 വർഷത്തേക്ക് കൂടി നിലനിർത്തുകയും ചെയ്യും.

rajnath

രാജിക്ക് പിന്നാലെ മറ്റൊരു സുപ്രാധാന തീരുമാനം കൂടി: മുകേഷ് അംബാനി ഒരുക്കുന്നത് ബിഗ് പ്ലാന്‍രാജിക്ക് പിന്നാലെ മറ്റൊരു സുപ്രാധാന തീരുമാനം കൂടി: മുകേഷ് അംബാനി ഒരുക്കുന്നത് ബിഗ് പ്ലാന്‍

1

തിരിച്ചയക്കുന്നവർക്ക് 11.71 ലക്ഷം രൂപയുടെ പാക്കേജ് ലഭിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.17.5 മുതൽ 21 വയസ് വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നതായിരുന്നു ആദ്യത്തെ വ്യവസ്ഥ.എന്നാൽ പ്രതിഷേധമുയർന്നപ്പോൾ ആദ്യ ബാച്ചിന് കേന്ദ്ര സർക്കാർ വയസിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ സ്ഥിര നിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പദ്ധതി പിൻവലിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വലിയ തരത്തിലുള്ള പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.

2

അതേസമയം, അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിന് കീഴിൽ ഇതുവരെ 56,960 അപേക്ഷകൾ ലഭിച്ചതായി ഇന്ത്യൻ എയർഫോഴ്‌സ് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ഉള്ളിലാണ് ഇത്രയും പേർ അപേക്ഷിച്ചത്. 46000 അഗ്‌നി വീരന്മാരെയാണ് ഈ വർഷം നിയമിക്കുന്നത് .അഗ്‌നിപഥ് യോജന 2022 വഴിയുള്ള ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ്2022 ജൂൺ 24നാണ് ആരംഭിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് careerindianairforce.cdac.in വഴി നേരിട്ട് അഗ്‌നിപഥ് യോജന 2022 ന് ഓൺലൈനായി അപേക്ഷിക്കാം.

3

അഗ്‌നിപഥ് യോജന 2022-ന് കീഴിലുള്ള ഐഎഎഫ് റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ 2022 ജൂലൈ 5നാണ് അവസാനിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായ സർട്ടിഫിക്കറ്റ്, ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 10+2 അല്ലെങ്കിൽ തത്തുല്യമായ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ്, മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 2 വർഷത്തെ വൊക്കേഷണൽ കോഴ്സ് മാർക്ക് ഷീറ്റ്, നോൺ-വൊക്കേഷണൽ മാർക്ക് ഷീറ്റ് എന്നിവ ഉണ്ടായിരിക്കണം.

4


അ​ഗ്നിപഥ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഉത്തരേന്ത്യയിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് ദക്ഷിണേന്ത്യയിൽ എത്തുകയും ചെയ്തു. പ്രതിഷേധത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടായി. റെയിൽവേയ്ക്ക് വ്യാപക നഷ്ടമാണ് പ്രതിഷേധത്തിൽ ഉണ്ടായത്. പ്രതിഷേധം കനപ്പെട്ടതോടെ കേന്ദ്രം കടുത്ത തീരുമാനം എടുക്കുകയും ചെയ്തു. പ്രതിഷേധത്തിൽപ്പെട്ട് അറസ്റ്റിലാവുന്നവർക്ക് പിന്നീട് സേനയിൽ പ്രവേശനം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി.

ഇനി ഞങ്ങള് കണ്ണുവെച്ചെന്ന് പറയരുത്..കണ്ണെടുക്കാനേ പറ്റുന്നില്ല;പച്ച സാരിയില്‍ സുന്ദരിയായി പ്രിയങ്ക

Recommended Video

cmsvideo
പ്രതിഷേധം കത്തുമ്പോഴും Agnipathനെ ന്യായീകരിച്ച് മോദി | *Defence

English summary
agnipath: Recruitment in the Army after the Indian Air Force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X