
'കാർഷിക നിയമം പോലെ അഗ്നിപഥ് പദ്ധതിയും പ്രധാനമന്ത്രിക്ക് പിൻവലിക്കേണ്ടി വരും'; വിമർശനവുമായി രാഹുൽ ഗാന്ധി
ഡൽഹി: കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയതുപോലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആദ്യ സാഹചര്യത്തിൽ കർഷകരോടാണ് മാപ്പ് പറഞ്ഞത് എങ്കിൽ ഇപ്പോൾ രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി മാപ്പ് പറയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ സായുധ സേനയിലേക്ക് നാല് വർഷത്തേക്ക് നിയമിക്കുന്ന പദ്ധതിയാണ് അ ഗ്നിപഥ്. റിക്രൂട്ട് ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമേ സ്ഥിര നിയമനം ലഭിക്കു.
'തുടർച്ചയായ 8 വർഷമായി ബിജെപി സർക്കാർ 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ അവഹേളിച്ചു. പ്രധാനമന്ത്രിക്ക് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. അദ്ദേഹം യുവാക്കളോട് മാപ്പ് പറഞ്ഞ് മാഫീവീർ ആയി അഗ്നിപഥ് പിൻവലിക്കേണ്ടി വരും." പുതിയ ട്വീറ്റിൽ രാഹുൽ പറഞ്ഞു. പ്രതിരോധ ഉദ്യോഗാർത്ഥികൾ അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ വൻ പ്രതിഷേധങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പുതിയ പ്രസ്താവന. രാഹുലിന്റെ സഹോദരിയും കോൺ ഗ്രസ് നേതാവും കൂടിയായ പ്രിയങ്കാ ഗാന്ധിയും അ ഗ്നിപഥിനെതിരെ വിമർശനവുമായി രം ഗത്ത് വന്നിട്ടുണ്ട്.
തൊഴിൽരഹിതരായ യുവാക്കളുടെ നിരാശ സർക്കാർ മനസ്സിലാക്കുന്നില്ല. അവരെ സഹായിക്കുന്നതിനുപകരം അഗ്നിപഥ് പദ്ധതിയിലൂടെ നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇല്ലാതാക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതിക്ക് കീഴിൽ ലഭിക്കില്ല. പദ്ധതിയുടെ നാല് വർഷം കഴിഞ്ഞാൽ പിന്നെ ഇവരുടെ ഭാവി എന്തായിരിക്കുമെന്നും ഉദ്യോ ഗാർത്ഥികൾക്ക് ആശങ്ക ഉണ്ട്. അതേ സമയം പദ്ധതിയിൽ ഭാവി സുരക്ഷിതമാണെന്ന് കേന്ദ്രം ഉറപ്പ് നൽകി. അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവയുൾപ്പെടെ നിരവധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലീസ് സേനയിൽ ഇവർക്ക് മുൻ ഗണന നൽകുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഷാലിന് എന്നും സൂപ്പറാണ്; പുതിയ സംവിധായികയാവാൻ ഒരുങ്ങി താരം, ചിത്രങ്ങൾ കാണാം
പദ്ധതിക്കെതിരെ വൻ പ്രതിഷേധങ്ങളാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടക്കുന്നത്. ബീഹാർ, യുപി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപക അക്രമം റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ ഇന്നലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെ ബിഹാറിലെ ലഖ്സരായിൽ പ്രതിഷേധക്കാർ കത്തിച്ച ട്രെയിനിനുള്ളിൽ വിഷപ്പുക ശ്വസിച്ച് യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബീഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രതിഷേധക്കാരും അറസ്റ്റിലായിട്ടുണ്ട്.