Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗ്നിപഥില്‍ കോണ്‍ഗ്രസ് ജന്തര്‍മന്തറില്‍ സത്യഗ്രഹമിരിക്കും; വന്‍ സുരക്ഷ, പ്രതിഷേധക്കാരെ പരിശോധിക്കും

ദില്ലി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരെ പ്രതിഷേധമിരിക്കാന്‍ കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്തരയോടെ ജന്തര്‍മന്തറില്‍ സത്യഗ്രഹമിരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയാകെ ശക്തമായ സുരക്ഷയിലാണ്. നിര്‍ണായക വിവരങ്ങളെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. രാവിലെ പാര്‍ട്ടി നടപടികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രതിഷേധത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. അഗ്നിപഥ് മാത്രമല്ല രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരാവുന്നതും പ്രതിഷേധത്തിന് കാരണമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രക്ഷോഭകാരികള്‍ ദില്ലിയിലെത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

1

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ദില്ലി മേഖലയില്‍ ശക്തമായ സുരക്ഷയൊരുക്കണമെന്ന നിര്‍ദേശവും ലഭിച്ചിട്ടുണ്ട്. ദില്ലിയുടെ എല്ലാ അതിര്‍ത്തികളും കടുത്ത നിരീക്ഷണത്തിലാണ്. രാജ്‌കോരി അതിര്‍ത്തിയില്‍ ദില്ലി പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഓരോ വാഹനവും പരിശോധിക്കുന്നുണ്ട്. ബസ് സര്‍വീസുകള്‍ക്കും ഇന്ന് നിയന്ത്രണങ്ങളുണ്ട്. മോട്ടിലാല്‍ നെഹ്‌റു മാര്‍ഗ്, അക്ബര്‍ റോഡ് ജന്‍പഥ്, മാന്‍സിംഗ് റോഡ് എന്നിവയിലൂടെ യാത്ര വേണ്ടെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ വന്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച 804 പേരെ ബീഹാറില്‍ അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന് 145 കേസുകളുമെടുത്തു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത് തുടരുമെന്നും പ്രക്ഷോഭത്തില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെ്‌ന് പരിശോധിക്കുന്നുണ്ടെന്ന് ഭോജ്പൂര്‍ എ്‌സപി സഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു. പ്രതികളെ തിരിച്ചറിയാന്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്. സംഘര്‍ഷം അതിരൂക്ഷമായ ഭോജ്പൂരില്‍ സ്ഥിതി നിയന്ത്രണ വിധേയമായെന്ന് എസ്പി പഞ്ഞു. ഇന്ന് കരസേനയില്‍ 40000 പേരുടെ നിയമനത്തിനുള്ള കരടുവിജ്ഞാപനം ഇറക്കുന്നുണ്ട്. വ്യോമ-നാവിക സേനകളില്‍ മൂവായിരം പേര്‍ക്ക് വീതമുള്ള നിയമന നടപടികള്‍ വെള്ളി, ശനി ദിവസങ്ങളില്‍ തുടങ്ങും.

വൈകീട്ട് അഞ്ച് മണിക്കും കോണ്‍ഗ്രസിന്റെ സത്യഗ്രഹമുണ്ട്. രാഷ്ട്രപതിയെ കണ്ട് അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് അജയ് മാക്കന്‍ പഞ്ഞു. പാര്‍ലമെന്റിലും പിന്നീട്് യുവാക്കളോടും ഈ വിഷയം ചര്‍ച്ച ചെയ്യണമായിരുന്നു. അതിന് മുമ്പ് ഈ നിയമം ചര്‍ച്ച ചെയ്യണമെന്നും മാക്കന്‍ പറഞ്ഞു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസും ഈ വിഷയത്തില്‍ കൈലാഷ് വിജയവര്‍ഗീയക്കെതിരെ രംഗത്ത് . വന്നു. യുവാക്കള്‍ ബിജെപിയുടെ വാതില്‍ സൂക്ഷിപ്പുകാരല്ലെന്നും ബിജെപി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+