അഗ്നിപഥ് പ്രതിഷേധം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം, യാത്രക്കാര്‍ക്ക് പരിക്ക്
ഗ്വാളിയോർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം. തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍ എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ട്രെയിനില്‍ നിരവധി മലയാളികളുണ്ടെന്നാണ് വിവരം. ഗ്വാളിയോര്‍ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ ഗ്ലാസ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.

ട്രെയിനിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. സ്റ്റേഷനില്‍ വച്ച് തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്‌ബോര്‍ഡ് വച്ച് ട്രെയിന്‍ യാത്ര തുടരുകയാണ്. ട്രെയിനില്‍ നിരവധി മലയാളികളാണ് യാത്ര ചെയ്യുന്നത്. സ്ലീപ്പറിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്‍ിലും യാത്ര ചെയ്ത നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുമ്പ് വടികളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്. പ്ലാറ്റ്‌ഫോമിലും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.












Click it and Unblock the Notifications