Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗ്നിപഥ് പദ്ധതിക്കെതിരെ സോണിയാ ഗാന്ധി, 'ദിശയില്ലാത്ത പദ്ധതി', 'കോൺഗ്രസ് സമരക്കാർക്കൊപ്പം'

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനപൂര്‍ണമായി സമരം ചെയ്യാന്‍ പ്രതിഷേധക്കാരോട് ആശുപത്രി കിടക്കയില്‍ നിന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേരളമടക്കം എട്ടിലധികം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന അഗ്നിപഥ് വിരുദ്ധ സമരം ദിനംപ്രതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്മാറണം എന്നാണ് സമരക്കാരുടെ ആവശ്യം. കോണ്‍ഗ്രസ് പാര്‍ട്ടി സമരക്കാര്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്ന് സോണിയാ ഗാന്ധി പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി ദിശ ഇല്ലാത്തത് ആണെന്ന് സോണിയാ ഗാന്ധി വിമര്‍ശിച്ചു. സൈനിക ജോലിക്ക് വേണ്ടി ശ്രമിക്കുന്ന യുവാക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെയാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത് എന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ വ്യക്തമാക്കി.

sonia

നിങ്ങളുടെ ശബ്ദങ്ങളെ അവഗണിച്ച് യാതൊരു ദിശയും ഇല്ലാത്ത പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു എന്നതില്‍ ഞാന്‍ നിരാശയാണ്. നിരവധി മുന്‍ സൈനികരാണ് ഈ പദ്ധതിയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിങ്ങള്‍ക്കൊപ്പം ശക്തമായി നിലയുറപ്പിക്കുന്നു. യഥാര്‍ത്ഥ ദേശഭക്തരെ പോലെ അക്രമരഹിതമായും സമാധാനത്തോടെയും ക്ഷമയോടെയും ഈ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തും എന്നാണ് സോണിയാ ഗാന്ധിയുടെ പ്രസ്താവനയില്‍ പറയുന്നത്. പാര്‍ട്ടി മാധ്യമ വിഭാഗത്തിന്റെ ചുമതലയുളള മുതിര്‍ന്ന നേതാവ് ജയറാം രമേശ് ആണ് സോണിയാ ഗാന്ധിയുടെ പ്രസ്താവന ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ രാഹുല്‍ ഗാന്ധിയും പദ്ധതിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ യുവാക്കളുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിക്ക് അഗ്നിപഥ് പദ്ധതിയില്‍ നിന്നും പിന്മാറേണ്ടി വരും എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ബിഹാറിലടക്കം പ്രതിഷേധം അക്രമാസക്തമായി. ഇതുവരെ 600 പ്രതിഷേധക്കാരാണ് വിവിധ സംസ്ഥാനങ്ങളിലായി അറസ്റ്റിലായിരിക്കുന്നത്. കര, നാവിക, വ്യോമ സേനയിലേക്കുളള റിക്രൂട്ട്‌മെന്റില്‍ വലിയ മാറ്റം വരുന്ന അഗ്നിപഥ് പദ്ധതി ചൊവ്വാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+