അഗ്നിപഥ് പിന്‍വലിക്കണം എന്ന് പറയുന്നില്ല, പക്ഷെ ഒന്നുകൂടി ആലോചിക്കണം; കേന്ദ്രസര്‍ക്കാരിനോട് ജെഡിയു
പാട്‌ന: അഗ്നിപഥ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണം എന്ന് ജെ ഡി യു ദേശീയ വക്താവ് കെ സി ത്യാഗി. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിഷേധിക്കുന്ന യുവാക്കളുമായി അടിയന്തരമായി ആശയവിനിമയം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിപഥ് പദ്ധതി അവലോകനം ചെയ്യാന്‍ സായുധ സേനയിലെ വിരമിച്ച ഉദ്യോഗസ്ഥരും യുവജന പ്രതിനിധികളും സര്‍ക്കാരും ഒരുമിച്ച് ഇരിക്കണം.
അഗ്നിപഥ് പദ്ധതി പിന്‍വലിക്കാനല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്, യുവാക്കളുടെ രോഷത്തിന്റെ തോത് കണക്കിലെടുത്ത് പദ്ധതിയെ വീണ്ടും പരിശോധിക്കാനാണ് എന്നും കെ സി ത്യാഗി കൂട്ടിച്ചേര്‍ത്തു. ബിഹാറിന് പുറമെ യുപി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ സായുധ സേനാ ജോലികളാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷണം. ഈ ജോലികള്‍ പല വിധത്തില്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ ജവാന്‍മാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെങ്കിലും, അവരുടെ ശമ്പളത്തിന്റെ നല്ലൊരു പങ്ക് അവര്‍ നാട്ടിലേക്ക് അയക്കുന്നു എന്നും കെ സി ത്യാഗി പറഞ്ഞു. ഒരു തരത്തില്‍ പറഞ്ഞാല്‍, സൈനികര്‍ക്ക് രാജ്യത്തെ അഭിനിവേശത്തോടെ സേവിക്കാനുള്ള അവസരം നല്‍കുന്നതിനൊപ്പം ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയാണ് പ്രതിരോധ മേഖലയിലെ ജോലികള്‍.

ദേശീയ പാതകളില്‍ യുവാക്കള്‍ റണ്ണിംഗ് പ്രാക്ടീസ് ചെയ്യുന്നത് ഞാന്‍ പലപ്പോഴും കാണാറുണ്ട്. അഗ്നിപഥ് വാഗ്ദാനം ചെയ്യുന്ന ഹ്രസ്വകാല ജോലിയില്‍ യുവാക്കളായ ഉദ്യോഗാര്‍ത്ഥികളുടെ വികാരങ്ങള്‍ തീര്‍ച്ചയായും വ്രണപ്പെടുന്നുണ്ട് എന്നും ഇവിടെയാണ് കാര്യത്തെ അനുകമ്പയോടെയും സമഗ്രമായും കാണേണ്ടത് എന്നും അദ്ദേഹം വിശദീകരിച്ചു. എന്‍ ഡി എ സര്‍ക്കാര്‍ തീര്‍ച്ചയായും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, എന്നാല്‍ കുടില്‍ വ്യവസായത്തിന്റെ ഗാന്ധിയന്‍ മാതൃകയിലേക്ക് നമ്മള്‍ മടങ്ങേണ്ടതുണ്ട്.

ചെറുകിട വ്യവസായങ്ങളും വന്‍കിട വ്യവസായങ്ങളും ഒരുമിച്ച് നിലനില്‍ക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമങ്ങള്‍ സ്വയംഭരണവും സ്വയംപര്യാപ്തവുമായിരുന്നെങ്കില്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ കുടിയേറില്ലായിരുന്നു. കാര്‍ഷിക സംസ്‌കരണ മേഖലകളില്‍ ബീഹാറിന് വലിയ സാധ്യതകളുണ്ട്. അതുപോലെ, മറ്റ് സംസ്ഥാനങ്ങള്‍ക്കും സ്വന്തം ഉല്‍പ്പന്നങ്ങള്‍ പര്യവേക്ഷണം ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതിനാല്‍ യുവാക്കളുടെ രോഷമാണ് നാം ഇന്ന് കാണുന്നത് എന്നും കെ സി ത്യാഗി വ്യക്തമാക്കി. ഇത് ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരവമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം ഭൂമി ഏറ്റെടുക്കല്‍ ബില്‍ പിന്‍വലിക്കുകയും മുമ്പ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.

അദ്ദേഹം യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും താന്‍ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും ജെ ഡി യുവിന്റെ വിയോജിപ്പുകളല്ല എന്നും മറിച്ച്, പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ഞങ്ങള്‍ സ്വന്തം കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കുകയാണ് എന്നും കെ സി ത്യാഗി പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തും ഞങ്ങള്‍ ഭിന്നിക്കുകയും ഏകീകൃത സിവില്‍ കോഡ് പോലുള്ള ചില വിവാദ വിഷയങ്ങള്‍ ബി ജെ പി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

എന്‍ ആര്‍ സിയുടെ കാര്യത്തിലും ഞങ്ങള്‍ ബി ജെ പിയുമായി ഭിന്നത പുലര്‍ത്തിയിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ കാര്യത്തിലും ഞങ്ങള്‍ ബി ജെ പി നിലപാടില്‍ നിന്ന് വ്യത്യസ്തരാണ്, കെ സി ത്യാഗി പറഞ്ഞു. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ബീഹാര്‍ സാക്ഷ്യം വഹിക്കുന്നത്. ജെ ഡി യുവിന്റെ സംസ്ഥാന നേതാക്കള്‍ ഇതിനോടകം പദ്ധതിയ്‌ക്കെതിര രംഗത്തെത്തിയിട്ടുണ്ട്. എന്‍ ഡി എയില്‍ ബി ജെ പിയുടെ ഏറ്റവും വലിയ സഖ്യകക്ഷികളില്‍ ഒന്നാണ് ജെ ഡി യു.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍












Click it and Unblock the Notifications