അഗ്നിപഥിനെ ഏറ്റെടുത്ത് യുവാക്കള്‍; ഇന്ത്യന്‍ നാവിക സേനയ്ക്ക് ലഭിച്ചത് 3 ലക്ഷം അപേക്ഷകള്‍
ദില്ലി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് സ്‌കീമിന് കീഴില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് വെള്ളിയാഴ്ച വരെ 3.03 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇന്ത്യന്‍ നാവികസേന ജൂലൈ 2 ന് പദ്ധതി പ്രകാരം റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയില്‍ അഗ്‌നിവീറിന് ഇതുവരെ ലഭിച്ചത് 3,03,328 അപേക്ഷകള്‍ ലഭിച്ചു. ജൂലായ് 22 വരെയുള്ള കണക്കുകളാണിത്.
അഗ്‌നിപഥ് സ്‌കീമിന് കീഴില്‍, 17-നും 21-നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഉള്‍പ്പെടുത്തും, അവരില്‍ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായ സേവനത്തിനായി ഉള്‍പ്പെടുത്തും. കരസേനയിലും നാവികസേനയിലും വ്യോമസേനയിലും സൈനികരെ കരാര്‍ അടിസ്ഥാനത്തില്‍ നാലുവര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യാനാണ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്. പതിറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന സെലക്ഷന്‍ പ്രക്രിയയുടെ ഒരു പ്രധാന പരിഷ്‌കരണമായിട്ടാണ് പുതിയ പദ്ധതി വിലയിരുത്തപ്പെടുന്നത്.

'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍
കരസേനയിലോ നാവികസേനയിലോ വ്യോമസേനയിലോ ഉള്ള നാല് വര്‍ഷത്തെ സേവനത്തിന് ശേഷം കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് 'അഗ്‌നിവീര്‍സ്' എന്നറിയപ്പെടുന്ന അഗ്‌നിപഥ് റിക്രൂട്ട്മെന്റുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിട്ടുണ്ട്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി ആര്‍ പി എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്), ഇന്തോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ( ഐ ടി ബി പി), സശാസ്ത്ര സീമ ബാല്‍ (എസ് എസ് ബി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവയാണ് കേന്ദ്ര സായുധ പോലീസ് സേനയില്‍ ഉള്‍പ്പെടുന്നത്.
പദ്ധതി ജൂണ്‍ 14-ന് ആണ് പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് ഒരാഴ്ചയോളം പല സംസ്ഥാനങ്ങളിലും ഇതിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജൂണ്‍ 16-ന് സര്‍ക്കാര്‍ ഈ സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 2022-ലേക്കുള്ള 21-ല്‍ നിന്ന് 23 ആയി ഉയര്‍ത്തി, തുടര്‍ന്ന് കേന്ദ്ര അര്‍ദ്ധസൈനിക സേനകളിലെയും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും അഗ്‌നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നത് പോലുള്ള ഒരു കൂട്ടം ഇളവുകള്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications