Get Updates
Get notified of breaking news, exclusive insights, and must-see stories!

'നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ്', ഒരു കാരണവശാലും അഗ്നിപഥ് പിന്‍വലിക്കില്ല: ബിജെപി

ന്യൂദല്‍ഹി: അഗ്നിപഥിനെതിരായ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ തീരുമാനം പിന്‍വലിക്കില്ലെന്ന് ഉറപ്പിച്ച് ബി ജെ പി ദേശീയ വക്താവ് ഗുരുപ്രകാശ് പാസ്വാന്‍. അഗ്നിപഥിനെ കുറിച്ച് നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് എന്നും പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് മുന്‍ സൈനിക ഉദ്യോഗസ്ഥരുമായും സൈനികരുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇത് നന്നായി ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയാണ്. കേന്ദ്രം ഇപ്പോള്‍ പ്രായപരിധി ഉയര്‍ത്തിയിട്ടുണ്ട്. 75 ശതമാനം റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്കും പ്രതിരോധ സേനയിലെ ജോലി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന ജോലികളെക്കുറിച്ചും വ്യക്തമായ പദ്ധതികളുണ്ട്. സംസ്ഥാന പൊലീസ് ജോലികളില്‍ അഗ്‌നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പല സംസ്ഥാനങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമിുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dwqq

കഴിഞ്ഞ എട്ട് വര്‍ഷമായി ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരണം യുവാക്കളുടെ താല്‍പ്പര്യം നിറവേറ്റാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അസാമാന്യമായ പ്രവര്‍ത്തനമാണ് നടത്തിയത്. പൊതുതിരഞ്ഞെടുപ്പുകളിലെയും നിരവധി സംസ്ഥാന തെരഞ്ഞെടുപ്പുകളിലെയും ഞങ്ങളുടെ വിജയങ്ങള്‍ അതാണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ട്-അപ്പ്, മുദ്ര ലോണ്‍ സ്‌കീമുകള്‍ ഞങ്ങള്‍ കൊണ്ടുവന്നതിനാല്‍ ഞങ്ങള്‍ക്ക് യുവാക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. യു പി എ സര്‍ക്കാരിന്റെ മുഴുവന്‍ കാലത്തും നല്‍കിയതിനേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ ജോലികള്‍ നമ്മുടെ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. കൂടാതെ, എന്‍ ഡി എ സര്‍ക്കാര്‍ ഇപ്പോള്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, പാസ്വാന്‍ പറഞ്ഞു.

ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ

എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് അഗ്‌നിപഥ് പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിക്ക് പിന്നിലെ ആശയത്തെ പ്രശംസിച്ച മനീഷ് തിവാരിയെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറില്‍ അഗ്നിപഥിനെ ചൊല്ലി എന്‍ ഡി എയ്ക്കുള്ളില്‍ ഗുരുതര പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളാണ്. എന്തായാലും ഒരു ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പ് ആരോഗ്യകരമായ അടയാളമാണ്. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കാരണം യുവാക്കളുടെ മാനസികാവസ്ഥ അളക്കാന്‍ കഴിയില്ല. തീര്‍ച്ചയായും യുവാക്കളെക്കുറിച്ച് ആശങ്കയുണ്ട്, അവര്‍ക്ക് അവരുടെ ആശങ്കകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ വയ്ക്കാം. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ മുഴുവന്‍ യുവാക്കളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+