അഗ്നിപഥ്:പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും; സെക്കന്തരാബാദില്‍ തീവണ്ടി കത്തിച്ചു, സ്‌റ്റേഷന്‍ തകര്‍ത്തു
സെക്കന്തരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധ രാജ്യവ്യാപകമായി വ്യാപിക്കുന്നു. ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധത്തിനിടെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കുകയും തീവണ്ടി കത്തിക്കുകയും ചെയ്തു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ സെക്കന്തരാബാദിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തി.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ അടിച്ചു തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് ബോഗികള്‍ക്ക് തീയിടുകയും റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകള്‍ക്ക് തീയിടുകയും ചെയ്തു.
Recommended Video
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India


Click it and Unblock the Notifications