അഗ്നിപഥിനെപ്പറ്റി ചർച്ച തുടങ്ങിയിട്ട് 33 വർഷം? 1989 മുതൽ ചർച്ചയുണ്ടെന്ന് പ്രതിരോധമന്ത്രാലയം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും തീരുമാനം മാറ്റില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനാധിപൻമാരുടേയും യോഗം വിളിച്ചിരുന്നു. അഗ്നിപഥ് റിക്രൂട്മെന്റുകൾ എത്രയും വേഗം ആരംഭിച്ചാൽ വിഷയം ഒരുപരിധി വരെ പരിഹരിക്കാം എന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്. റിക്രൂട്മെന്റിനുള്ള തയാറെടുപ്പുകൾ കര, നാവിക, വ്യോമ സേനകൾ ആരംഭിച്ചുകഴിഞ്ഞു.
വ്യോമസേനയിലേക്കുള്ള റിക്രൂട്മെന്റ് 24ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. റിക്രൂട്മെന്റ് റാലികൾക്ക് പുറമേ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാംപസ് ഇന്റർവ്യു നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി വിവരിക്കുന്ന മാർഗരേഖ വ്യോമസേന പുറത്തു വിട്ടത്. കരസേനാ റിക്രൂട്മെന്റ് സംബന്ധിച്ച വിജ്ഞാപനം രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കും എന്ന് സേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറിൽ തുടങ്ങി അടുത്ത വർഷം പകുതിയോടെ സജീവ സൈനിക സേവനം ആരംഭിക്കും.

ഗോപി സുന്ദറിനൊപ്പം നിറ പുഞ്ചിരിയുമായി അമൃത..ഈ ചിരിമായല്ലേ എന്ന് ആരാധകര്‍
{photo-feature}












Click it and Unblock the Notifications