കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം ഗണം പരിഷത്ത് ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കും...പൗരത്വ ബില്ലില്‍ നിലപാട് കടുപ്പിച്ച് മഹന്ത!

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലില്‍ നിലപാട് കടുപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷി അസം ഗണ പരിഷത്ത്. ബിജെപിക്കുള്ള പിന്തുണ എജിപി പിന്‍വലിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്ത വ്യക്തമാക്കി. പൗരത്വ നിയമത്തിന് അനുകൂലമായി വോട്ടു ചെയ്യാനുള്ള എജിപിയുടെ തീരുമാനം നിരാശാജനകമായിരുന്നുവെന്ന് മഹന്ത പറഞ്ഞു. അസമിലെ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലാണെന്നും മഹന്ത വ്യക്തമാക്കി.

1

നേരത്തെ ബില്ലിനെ പിന്തുണച്ചിരുന്ന അസം ഗണ പരിഷത്ത് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മഹന്ദ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അസമിലെ ജനങ്ങളെ കുറിച്ച് ചിന്തിക്കണം. ഈ നിയമം ഇവിടെ ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ അതിന് ശ്രമിക്കേണ്ടതില്ലെന്നും മഹന്ത പറഞ്ഞു.

നേരത്തെ പൗരത്വ നിയമത്തിനെതിരെ എജിപി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചെന്ന് പാര്‍ട്ടി വക്താവ് ജെയ്‌നാഥ് ശര്‍മ പറഞ്ഞിരുന്നു. പാര്‍ട്ടി പ്രസിഡന്റ് വലിയൊരു സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. അവര്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് നിയമം അസമില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ എന്‍ഡിഎയിലെ കക്ഷിയാണ്. ബിജെപി അസമിലെ ജനങ്ങളുടെ അഭിമാനത്തെ ബഹുമാനിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
This Is A Coward Government': Priyanka Gandhi After Delhi Clashes | Oneindia Malayalam

ബിജെപിയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാരില്‍ എജിപിക്ക് മൂന്ന് മന്ത്രിമാരുണ്ട്. നേരത്തെ ബിജെപി നേതാവ് ഹിമന്ത ശര്‍മയുടെ വസതിയില്‍ എജിപി അധ്യക്ഷന്‍, മന്ത്രി അതുല്‍ ബോറ എന്നിവര്‍ പൗരത്വ നിയമം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നുമാണ് പാര്‍ട്ടി വ്യക്തമാക്കിയത്. എ്ന്നാല്‍ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായതായി ഉറപ്പായിരിക്കുകയാണ്.

 ജാമിയയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, പോലീസ് വേട്ടയെന്ന് ഗുലാബ് നബി ആസാദ്!! ജാമിയയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, പോലീസ് വേട്ടയെന്ന് ഗുലാബ് നബി ആസാദ്!!

English summary
agp may leave bjp led assam govt says prafulla mahanta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X