കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തില്‍ അടിപതറി; പൗരത്വ ബില്ലിനെതിരെ ബിജെപിയുടെ സഖ്യകക്ഷി; കോടതിയെ സമീപിക്കും

Google Oneindia Malayalam News

ഗുവാഹത്തി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ ആദ്യം പിന്തുണച്ചിരുന്ന ബിജെപി സഖ്യകക്ഷി നിലപാട് മാറ്റി. നിയമത്തെ എതിര്‍ക്കുമെന്നും നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്നും അസം ഗണപരിഷത്ത് (എജിപി) അറിയിച്ചു. അസം ഗണപരിഷത്തിന്റെ നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

Ass

പൗരത്വ നിയമത്തിനെതിരെ അസമില്‍ വന്‍ പ്രതിഷേധം തുടരവെയാണ് അസം ഗണപരിഷത്ത് നിലപാട് മാറ്റിയത്. വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരില്‍ കാണാനും എജിപി നേതാക്കള്‍ തീരുമാനിച്ചു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പ് വേളയില്‍ ബില്ലിനെ അനുകൂലിച്ചവരാണ് എജിപി. എന്നാല്‍ ഇവര്‍ക്ക് അസമില്‍ വന്‍ പ്രതിഷേധം നേരിടേണ്ടിവന്നു. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ മാറ്റിചിന്തിപ്പിച്ചത്.

അസം ഗണപരിഷത്തിന്റെ ഗുവാഹത്തിയിലുള്ള പാര്‍ട്ടി ഓഫീസ് പ്രക്ഷോഭകര്‍ ആക്രമിച്ചിരുന്നു. അസം ഗണപരിഷത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പലയിടത്തും പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. ഓഫീസിന് അകത്തു കയറിയ പ്രതിഷേധക്കാര്‍ ജനലുകളും വാതിലുകളും തകര്‍ത്തു. പോലീസുകാരുടേതുള്‍പ്പെടെയുള്ള വാഹനങ്ങളും നശിപ്പിച്ചു. ലാത്തി വീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് ഇവരെ പോലീസ് പിന്തിരിപ്പിച്ചത്.

അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ആലോചിക്കുമെന്നാണ് വിവരം. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ ആശങ്ക പരിഗണിക്കുമെന്നാണ് അമിത് ഷാ സൂചിപ്പിച്ചിരിക്കുന്നത്. ബിജെപിയും എജിപിയും ചേര്‍ന്നാണ് അസമില്‍ ഭരണം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ കര്‍ഫ്യുവില്‍ നേരിയ ഇളവ് വരുത്തിയിട്ടുണ്ട്.

English summary
AGP now to oppose Citizenship Act, move SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X