Get Updates
Get notified of breaking news, exclusive insights, and must-see stories!

എജിആര്‍ കുടിശ്ശിക; ടെലികോം കമ്പനികള്‍ക്ക് പത്ത് വര്‍ഷം അനുവദിച്ച് സുപ്രീംകോടതി

ദില്ലി: വാര്‍ഷിക ലൈസന്‍സ് ഫീസ്് (എജിആര്‍) കുടിശ്ശിക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 10 വര്‍ഷം സമയം അനുവദിച്ച് സുപ്രീംകോടതി. 1.6 ലക്ഷം കോടി രൂപയാണ് കുടിശികയുള്ളത്. 20 വര്‍ഷമെങ്കിലും അനുവദിക്കണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരും ഇതിന് അനുകൂലമായ നിലാപടാണ് സ്വീകരിച്ചിരുന്നത്. കുടിശ്ശിക അടയ്ക്കാത്ത കമ്പനികളുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു സുപ്രീംകോടതി. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ 10 വര്‍ഷം സമയം നല്‍കിയിരിക്കുകയാണ്.

i

Recommended Video

cmsvideo
    SC Issues Contempt Notices Against Telecom Companies | Oneindia Malayalam

    ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ടെലികോം കമ്പനികള്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. 2021ല്‍ 10 ശതമാനം അടക്കണമെന്നും ബാക്കി കുടിശ്ശിക 2031 മാര്‍ച്ച് 21ന് മുമ്പ് അടയ്ക്കണമെന്നുമാണ് നിര്‍ദേശം. ഇനിയും വീഴ്ച വരുത്തിയാല്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

    വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് തുടങ്ങിയ കമ്പനികളാണ് ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ചാര്‍ജ് എന്നീ ഇനത്തില്‍ കുടിശ്ശിക അടയ്ക്കാനുള്ളത്. സമയം വേണമെന്നാണ് കമ്പനികളുടെ നിലപാട്. ഇതിനെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വിഷയം ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. 20 വര്‍ഷത്തെ സമയം അനുവദിക്കാമെന്നായിരുന്നു വകുപ്പിന്റെ നിലപാട്. ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് കോടതി അന്ന് ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+