Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ മുറിയിലൊളിപ്പിച്ച മകളെ വെടിവച്ച് കൊന്നു

Crime
ആഗ്ര: കാമുകനെ മുറിയിലൊളിപ്പിച്ച മകളെ അച്ഛന്‍ വെടി വച്ച് കൊന്നു. അഭിമാനക്കൊലയാണെന്ന് പൊലീസിന് സംശയം. ആഗ്രയിലെ ചൗഗാനിലാണ് രുചി(19) എന്ന ബിരുദ വിദ്യാര്‍ഥിനിയെയാണ് പിതാവ് അശോക് സികര്‍വാര്‍ വെടിവച്ച് കൊന്നത്. പെണ്‍കുട്ടിയും കാമുകനും മുറിയില്‍ സംസാരിച്ചരിയ്ക്കുന്നത് കണ്ട പിതാവാണ് പെണ്‍കുട്ടിയെ കൊന്നത്.

പെണ്‍കുട്ടിയും കാമുകനും രണ്ട് സമുദായത്തില്‍ പെട്ടവരാണെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും സംശയമുണ്ട്. ഷേര്‍ സിംഗ് എന്നാണ് പെണ്‍കുട്ടിയുടെ കാമുകന്റെ പേര്. പെണ്‍കുട്ടിയെ കൊന്നശേഷം കാമുകനെ മുറിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്. പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഷേര്‍ സിംഗിനോട് സംസാരിച്ചതിനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

അശോക് സികര്‍വാറിന്റെ ഏറ്റവും ഇളയ കുട്ടിയാണ് രുചി. രുചിയ്ക്ക് രണ്ട സഹോദരന്‍മാരും ഉണ്ട്. ഇവരും കൊലപതാകത്തിന് സഹായിച്ചുവെന്ന് രുചിയുടെ കാമുകന്‍ പൊലീസിന് മൊഴി നല്‍കി. ഷേര്‍ സിംഗിനെ മുറിയില്‍ പൂട്ടിയിട്ടശേഷം അശോക് സികര്‍വാറാണ് പൊലീസിനെ വിവരമറിയിച്ചത്.ഉത്തര്‍പ്രദേശ് ഉള്‍പ്പടെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദുരഭിമാനകൊല നടക്കുന്നത് പതിവാണ്. ഇത്തരം കൊലപാതകങ്ങള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കാത്തതാണ് കൊലപാതകങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ കാരണമെന്നാണ് ആക്ഷേപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+