ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക മര്‍ദിച്ചത് ഇങ്ങനയോ? റോഡില്‍ കുഴഞ്ഞ് വീണ കുട്ടിയ്ക്ക് സംഭവിച്ചത്
ആഗ്ര: ഹോംവര്‍ക്ക് ചെയ്യാതെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ചു. ആഗ്രയിലെ ജെ എന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആനന്ദ് കുമാര്‍(12) ആണ് മര്‍ദനത്തിന് ഇരയായത്.
ക്ലാസ്സില്‍ എത്തിയ വിദ്യാര്‍ത്ഥിയെ ഹോംവര്‍ക്ക് ചെയ്യാത്തതിന് ചൂരല്‍ കൊണ്ട് കയ്യില്‍ അടിക്കുകയായിരുന്നു. കൈയ്യില്‍ മുറിവുകള്‍ വന്നത്തോടെ ശരീരത്തിലേക്കായി അടിമുഴുവന്‍. ശരീരമാസകലം മുറിവുകള്‍ സംഭവിച്ച് രക്തം വന്നിട്ടും അധ്യാപികയുടെ ദേഷ്യം മാറിയില്ല. കുട്ടിയ്ക്ക് കുടിയ്ക്കാന്‍ പോലും വെള്ളം നല്‍കാതെ ക്ലാസ്സില്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് സംഭവിച്ചത്...

ഹോംവര്‍ക്ക് ചെയ്തില്ല
ക്ലാസ്സിലേക്ക് ഹോംവര്‍ക്ക് പൂര്‍ത്തിയാകാതെ എത്തിയതിനാണ് അധ്യാപിക വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്

ചൂരല്‍ കൊണ്ട് അടി
ശരീരത്തില്‍ നിന്ന് രക്തം വരുന്നത് വരെ ചൂരല്‍ വെച്ച് അധ്യാപിക കുട്ടിയെ മര്‍ദിച്ചു.

വെള്ളം നല്‍കിയില്ല
ക്ഷീണിച്ച് അവശനായ വിദ്യാര്‍ത്ഥി കുടിയ്ക്കാന്‍ വെള്ളം ആവശ്യപ്പെട്ടുവെങ്കിലും അധ്യാപിക നല്‍കിയില്ല.

റോഡില്‍ തളര്‍ന്ന് വീണു
റോഡില്‍ തളര്‍ന്ന് വീണുവീട്ടിലേക്ക് വരുന്ന വഴി കുട്ടി റോഡില്‍ തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ വലത് കൈയ്യിന്റെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.

പോലീസില്‍ പരാതി
കുട്ടിയുടെ പിതാവ് അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications