കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിലേക്ക് ട്രംപിന് ലിമൂസിനില്ല... ആഢംബര സുരക്ഷാ കാറിന് പകരം ബാറ്ററി ബസ്, കാരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താജ്മഹല്‍ കാണണമെങ്കില്‍ ചില വിട്ടുവീഴ്ച്ചകള്‍ വരുത്തേണ്ടി വരും. ട്രംപിന്റെ ആഢംബര സുരക്ഷാ കാര്‍ ലിമൂസിനിന് താജ്മഹലിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ പോലും പ്രവേശിക്കാനാവില്ല. ഇതിന് കാരണം സുപ്രീം കോടതി വിധിയാണ്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ ഇത്രയും മീറ്റര്‍ ചുറ്റളവില്‍ നിരോധിച്ചിരിക്കുകയാണ്.

1

അതേസമയം കോടതി വിധി ലംഘിച്ച് ട്രംപിനെ പ്രവേശിപ്പിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മോദി സര്‍ക്കാരിനറിയാം. എന്നാല്‍ അമേരിക്കന്‍ സുരക്ഷാ സംഘം ഇത് സമ്മതിക്കാന്‍ സാധ്യത വളരെ കുറവാണ്. ആഗ്രാ ഡെവലെപ്‌മെന്റ് അതോറിറ്റി ട്രംപിന് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒരുക്കാനുള്ള ഒരുക്കത്തിലാണ്. പ്രത്യേക ബാറ്ററി ബസില്‍ അദ്ദേഹത്തിന് താജ് മഹലിലെത്താമെന്ന് എഡിഎ പറഞ്ഞു. ഇത് വിവിഐപികള്‍ക്ക് മാത്രം നല്‍കുന്നതാണ്.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ട്രംപിനെ അത്യാധുനിക സാങ്കേതിവിദ്യയുള്ള ലിമൂസിന്‍ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവ സ്യപ്പെടുന്നത്. എന്നാല്‍ ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ പ്രഭു സിംഗ് ഇത് നടക്കില്ലെന്ന് സുരക്ഷാ സംഘത്തെ അറിയിച്ചിട്ടുണ്ട്. മുമ്പ് പല വിദേശ രാജ്യ തലവന്‍മാരും ഇത്തരം വാഹനങ്ങളിലൂടെയാണ് താജ് മഹലിലെത്തിയത്. ഉദയ്പൂരിലെ ശില്‍പഗ്രാമം മുതല്‍ ആഗ്ര വരെയാണ് സഞ്ചാരമുണ്ടാവുക.

നേരത്തെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായിരുന്ന വില്യം രാജകുമാരനും കേറ്റ് മിഡിള്‍ടണും ബാറ്ററി ബസിലാണ് താജ് മഹലിലെത്തിയത്. 2015ല്‍ ബരാക് ഒബാമയ്ക്കും ഇതേ ബസ് ഒരുക്കിയെങ്കിലും, അവസാന നിമിഷം ഈ യാത്ര റദ്ദാക്കുകയായിരുന്നു. അതേസമയം സുപ്രീം കോടതിയില്‍ നിന്ന് താല്‍ക്കാലിക ഇളവ് ലഭിക്കുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

ബീഹാറില്‍ വജ്രായുധവുമായി കോണ്‍ഗ്രസ്.... നിതീഷിനെ പൂട്ടാന്‍ രാഹുല്‍, ബിജെപിക്കെതിരെ ഹിന്ദു ഫോര്‍മുലബീഹാറില്‍ വജ്രായുധവുമായി കോണ്‍ഗ്രസ്.... നിതീഷിനെ പൂട്ടാന്‍ രാഹുല്‍, ബിജെപിക്കെതിരെ ഹിന്ദു ഫോര്‍മുല

English summary
agra to take donald trump on taj mahal ride in special battery bsu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X