കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ ഒഴിവാക്കി, കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഫുഡ് അതോറിറ്റി!!

Google Oneindia Malayalam News

ദില്ലി: ഹലാല്‍ സ്റ്റിക്കര്‍ പതിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ കടുത്ത പ്രചാരണം നടത്തുന്നതിനിടെ റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ ഒഴിവാക്കി. ഫുഡ് പ്രൊഡക്ടറ്റ് എക്‌സ്‌പോര്‍ട്ട് ഡെവലെപ്‌മെന്റ് അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മാസം മതത്തിന്റെ പേരിലുള്ള തരംതിരിവ് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേരളത്തില്‍ ഹിന്ദു ഐക്യവേദി അടക്കമുള്ളവര്‍ ആരോപിച്ചു. എപിഇഡിഎ റെഡ് മീറ്റ് മാനുവലില്‍ നിന്നാണ് ഹലാല്‍ എന്ന വാക്ക് നീക്കിയിരിക്കുന്നത്.

1

കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എപിഇഡിഎ പറയുന്നു. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. അത് ആ രാജ്യം നിര്‍ദേശിക്കുന്നത് പ്രകാരമാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരോ ഏതെങ്കിലും ഏജന്‍സികളോ അത് ആവശ്യപ്പെടില്ല. അവര്‍ക്കിതില്‍ ഒരു റോളുമില്ലെന്ന് എപിഇഡിഎ വ്യക്തമാക്കി. ഇസ്ലാമിക രാജ്യങ്ങളിലെ ആവശ്യങ്ങള്‍ക്കായിട്ടാണ് ഹലാല്‍ രീതി ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് മാത്രമേ ഈ രീതിയില്‍ ഇനി മാംസങ്ങള്‍ ലഭ്യമാകൂ.

ഇസ്ലാമിക ശരിയത്ത് നിയമപ്രാകാരം മുസ്ലീങ്ങള്‍ അറക്കുന്ന മൃഗത്തിന്റെ മാംസമാണ് ലഭ്യമാക്കുകയെന്ന വാക്കും എപിഇഡിഎ ഒഴിവാക്കിയിട്ടുണ്ട്. ഇസ്ലാമിക സമിതിയുടെ പ്രതിനിധിയുടെ മേല്‍നോട്ടത്തിലായിരിക്കും മൃഗങ്ങളുടെ അറവ് നടത്തുകയെന്ന നിയമത്തിലെ പരാമര്‍ശവും ഒഴിവാക്കിയിട്ടുണ്ട്. പുതിയ മാനുവല്‍ പ്രകാരം ഹലാല്‍ എന്ന വാക്ക് നിര്‍ബന്ധമില്ല. മുമ്പ് കയറ്റുമതി ചെയ്യുന്ന എല്ലാം മാംസത്തിനും ഹലാല്‍ മാംസം എന്ന ലേബല്‍ ആവശ്യമായിരുന്നു.

ഇസ്ലാമിക രാജ്യങ്ങള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള മാംസം മാത്രമേ അനുവദിക്കൂ. ഇന്ത്യയാണ് ഇത്തരം രാജ്യങ്ങളിലേക്ക് ബീഫ് കൂടുതലായി കയറ്റി അയക്കുന്നത്. പോത്തിറച്ചിയും ധാരാളമായി കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വമ്പന്‍ നേട്ടമാണ് ഇത്തരം മാംസം കയറ്റി അയക്കുന്നതിലൂടെ ഇന്ത്യക്ക് ലഭിച്ചത്. 22000 കോടിയില്‍ അധികം രൂപയുടെ മൂല്യമുള്ള പോത്തിറച്ചിയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത്. ഹിന്ദുത്വ സംഘടനകള്‍ ഇത് നല്ല തീരുമാനമാണെന്നാണ് പറഞ്ഞത്. ഹലാല്‍ മാംസം സിഖുക്കാര്‍ക്ക് ഹറാമാണെന്നും ഹരീന്ദര്‍ സിക്ക എന്ന ക്യാമ്പയിനര്‍ പറഞ്ഞു. വിമാനങ്ങളില്‍ ഹലാല്‍ മാംസം റദ്ദാക്കാനും സിഖ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
Covid-19: Boris Johnson locks down UK again

English summary
agri export body removes halal from their manual says no goverment interference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X