കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ അനുനയിക്കാന്‍ നീക്കവുമായി ബിജെപി; പഞ്ചാബില്‍ തുടക്കം; എട്ടംഗ സമിതി രൂപീകരിച്ചു

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തിപ്പെടുകയാണ്. കര്‍ഷകര്‍ക്ക് പുറമേ സ്ത്രീകളും വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും വരെ തെരുവിലറങ്ങുന്ന ഒരു കാഴ്ച്ചക്കാണ് പഞ്ചാബാ സാക്ഷ്യം വഹിച്ചത്. കാര്‍ഷിക സമ്പദ്വ്യവസ്ഥയിലൂന്നിയ സംസ്ഥാനമായ പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിഷേധത്തിന്റെ ഭാഗമായി. ഈ നീക്കത്തില്‍ ചെറുതായൊന്ന് ഭയപ്പെട്ടിരിക്കുകയാണ് ബിജെപി. തൊട്ടുപിന്നാലെ സമിതി രൂപീകരിച്ച് കര്‍ഷകരുമായി സംവദിക്കാനാണ് ബിജെപിയുടെ തീരുമാനം.

കര്‍ഷക പ്രതിഷേധം

കര്‍ഷക പ്രതിഷേധം

കര്‍ഷക പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ എട്ടംഗ സമിതി രൂപീകരിച്ചിരിക്കുകയാണ് ബിജെപി പഞ്ചാബ് ഘടകം. പുതിയ കാര്‍ഷിക നിയമത്തെ കുറിച്ചും അത് വഴി കര്‍ഷകര്‍ക്കുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും കര്‍ഷകരെ ബോധവാന്മാരാക്കുകയെന്ന ഉദ്ദേശത്തോടെയാണ് എട്ടം അംഗ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബ് ബിജെപി അധ്യക്ഷ അശ്വിനി ശര്‍മയാണ് സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

അശ്വിനി ശര്‍മ

അശ്വിനി ശര്‍മ

പാനല്‍ അംഗങ്ങള്‍ പ്രതിഷേധക്കാരാട് സംസാരിച്ച് അവരെ കാര്‍ഷിക ബില്ലിനെ കുറിച്ച് ബോധവാന്മാരാക്കുമെന്ന് അശ്വിനി ശര്‍മ പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ തൊഴിലാളി- കര്‍ഷക വിരുദ്ധമാണെന്നും ഇത് വിളയിന്മേലുള്ള കര്‍ഷകരുടെ താങ്ങുവില എടുത്തുകളയുമോയെന്ന ആശങ്കയിലുമാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. പഞ്ചാബ് മുന്‍ മന്ത്രി സുര്‍ജിത് ജ്യാനിയാണ് കമ്മിറ്റി ചെയര്‍മാന്‍.

ദേശിയ കിസാന്‍ മോര്‍ച്ച

ദേശിയ കിസാന്‍ മോര്‍ച്ച

ദേശിയ കിസാന്‍ മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍ജിത് സിംഗ് ഗ്രിവാള്‍, നിലവിലെ സെക്രട്ടറി സുഖ്മിന്ദര്‍ സിംഗ് ഗ്രിവാള്‍, നാഷണല്‍ കിസാന്‍ മോര്‍ച്ച മുന്‍ പ്രസിഡണ്ട് ജതീന്ദര്‍ സിംഗ് അട്വാള്‍ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍. സംസ്ഥാനത്തെ വിവിധ കര്‍ഷക സംഘടന പ്രതിനിധികളെ ബന്ധപ്പെടുകയും അവരുമായി കൂടികാഴ്ച്ച നടത്താനുമാണ് തീരുമാനം.

ശിരോമണി അകാലി ദള്‍

ശിരോമണി അകാലി ദള്‍

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യ കക്ഷിയായ ശിരോമണി അകാലി ദള്‍ സഖ്യം വിട്ടതോടെയാണ് ബിജെപി ഇത്തരമൊരു തീരുമാനം.ശിരോമണി അകാലി ദള്‍ സഖ്യം വിട്ടത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ എസ്എഡി സഖ്യം ഉപേക്ഷിച്ചതില്‍ പാര്‍ട്ടിക്ക് നഷ്ടമൊന്നുമില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.

കര്‍ഷകരുടെ വോട്ട്

കര്‍ഷകരുടെ വോട്ട്

1977 മുതല്‍ എന്‍ഡിഎ സഖ്യകക്ഷിയാണ് ശിരോമണി അകാലി ദള്‍. 117 സീറ്റുകളുടെ പഞ്ചാബ് നിയമസഭയില്‍ 79 സീറ്റ് കോണ്‍ഗ്രസും 19 സീറ്റ് ആംആദ്മിക്കുമാണ്. ശിരോമണി അകാലി ദളിന് 14 ഉം ബിജെപിക്ക് 2 ഉം സീറ്റാണുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയുമാണ്. അടുത്ത രണ്ട് സീറ്റുകള്‍ എല്‍ജെപിക്കാണ്.കാര്‍ഷിക സമ്പദ് വ്യവസ്ഥയിലൂന്നിയ ഒരു സംസ്ഥാനത്ത് കര്‍ഷകരുടെ വോട്ട് നേടാതെ നിലനില്‍ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമാല്ല.

Recommended Video

cmsvideo
Farmers Bill: Congress Leader Rahul Gandhi Will Take Part In Protests In Punjab | Oneindia Malayalam
ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

ഇത് മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ് ബില്ലിനെ ആദ്യം പിന്തുണച്ചിരുന്നു ശിരോമണി അകാലി ദള്‍ പിന്നീട് പിന്തുണ പിന്‍വലിക്കുകയും സഖ്യം ഉപേക്ഷിക്കുകയും ചെയ്തത്. 100 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിക്ക് 2017 ലെ തെരഞ്ഞെടുപ്പില്‍ 14 സീറ്റഉകള്‍ മാത്രം കഴിഞ്ഞുവെന്നത് പരാജയം തന്നെയാണ്. കര്‍ഷകരെ അനുനയിപ്പിക്കുകയെന്നത് തന്നെയാണ് ബിജെപി തന്ത്രം. അത് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കങ്ങള്‍.

ഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രംഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം

ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്: അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്: അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി

English summary
Agricultural bill 2020: punjab bjp unit forms 8 member committee to talk with farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X