കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രിയുടെ അവാര്‍ഡ് വേണ്ട, കര്‍ഷകരെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച് ശാസ്ത്രജ്ഞന്‍!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരത്തിന്റെ ചൂടറിഞ്ഞ് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. മുതിര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍ വരീന്ദര്‍പാല്‍ സിംഗ് മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി. കര്‍ഷക സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ലുധിയാനയിലുള്ള പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് ഡോ വരീന്ദര്‍പാല്‍ സിംഗ്. ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കാനാണ് വരീന്ദര്‍പാല്‍ എത്തിയത്. എന്നാല്‍ മന്ത്രി നല്‍കുന്ന അവാര്‍ഡ് വേണ്ടെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

1

പ്ലാന്റ് ന്യൂട്രിഷന്‍ മേഖലയിലെ സംഭാവനയ്ക്കാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാനിരുന്നത്. വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിച്ച ഉടനെ അദ്ദേഹം സ്റ്റേജിലെത്തി. എന്നാല്‍ ഡയസില്‍ നാടകീയ സംഭവങ്ങളാണ് പിന്നീട് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കത്തിന്റെ കോപ്പികളാണ് അദ്ദേഹം നല്‍കിയദത്. ഈ സമയം മന്ത്രിയും ഫെര്‍ട്ടിലൈസേഷന്‍ അസിസോസിയേഷന്‍ ഡയറക്ടര്‍ ഡോ സതീഷ് ചന്ദറും സ്‌റ്റേജിലുണ്ടായിരുന്നു. ഇതിന് ശേഷം കിടിലനൊരു പ്രസംഗവും അദ്ദേഹം നടത്തി. ഈ പുരസ്‌കാരം വാങ്ങാന്‍ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ലെന്ന് വരീന്ദര്‍ തുറന്ന് പറഞ്ഞു.

നമ്മുടെ കര്‍ഷകര്‍ ഇന്ന് തെരുവില്‍ സമരത്തിലാണ്. അപ്പോഴെങ്ങനെ ഈ അവാര്‍ഡ് എനിക്ക് വാങ്ങാന്‍ സാധിക്കുമെന്ന് വരീന്ദര്‍ ചോദിച്ചു. പിന്നാലെ തന്നെ മുദ്രാവാക്യം വിളിയും ഉയര്‍ന്നു. ഞങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു. പിന്നീട് സാവധാനം തന്റെ ഇരിപ്പിടത്തിലേക്ക് അദ്ദേഹം നടന്നുപോയി ഇരുന്നു. ്‌ദ്ദേഹത്തോട് സംഘാടകര്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനായി ഡയസിലേക്ക് വരാന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചെങ്കിലും വരീന്ദര്‍ കൂട്ടാക്കിയിട്ടില്ല. കാര്‍ഷിക ഇടത്തിലെ വിളകളില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയിലാണ് വരീന്ദര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യയിലെ എല്ലാ കര്‍ഷകരുടെയും ഉല്‍പ്പാദന ചെലവ് കുറയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കര്‍ഷകര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണം. എന്റെ തൊഴില്‍ കര്‍ഷകര്‍ക്കും ഈ രാജ്യത്തിനുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ്. അങ്ങനെയുള്ളപ്പോള്‍ ഈ പുരസ്‌കാരം വാങ്ങുക വലിയ അപരാധമാണ്. എന്റെ ആവശ്യം മന്ത്രിയെ അറിയിക്കുകയാണ് ചെയ്തത്. ഈ പുരസ്‌കാരം വാങ്ങാത്തതില്‍ ക്ഷമാപണം അറിയിക്കുന്നുവെന്നും വരീന്ദര്‍ പറഞ്ഞു. അതേസമയം ഇന്ത്യയെ മികച്ച രാജ്യമാക്കി മാറ്റാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. വേദിയിലിരുന്ന മന്ത്രിയും മറ്റുള്ളവരും വരീന്ദറിന്റെ പ്രസംഗത്തില്‍ അമ്പരപ്പോടെ ഇരിക്കുന്നുണ്ടായിരുന്നു. മോദിക്കെഴുതിയ കത്തില്‍ ഞങ്ങള്‍ രാഷ്ട്രീയക്കാരോ തീവ്രവാദികളോ അല്ലെന്ന് വരീന്ദര്‍ പറഞ്ഞു.

Recommended Video

cmsvideo
Watch: Farmers install automatic roti machine at protest site | Oneindia Malayalam

English summary
agricultural sceintist refuses to accept award writes a letter to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X