കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍; കാര്‍ഷികവൃത്തിക്കും വ്യവസായങ്ങള്‍ക്കും തടസമുണ്ടാവില്ല, ഏപ്രില്‍ 20ന് ശേഷം അനുമതി

Google Oneindia Malayalam News

ദില്ലി: കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് 40 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്നലെ വീണ്ടും നീട്ടുകയായിരുന്നു. മേയ് 3വരെ സമ്പൂര്‍ണ അടച്ചിടല്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് കടുത്ത ആശങ്കയാണ് വര്‍ധിപ്പിക്കുന്നത്.

agriculture

കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന നിലയിലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കി. ഇതില്‍ കൃഷിയും വ്യവസായങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Recommended Video

cmsvideo
Lockdown Extend; No flights till May 3, says aviation ministry | Oneindia Malayalam

എല്ലാ സംസ്ഥാനങ്ങളിലും ഏപ്രില്‍ 20ന് ശേഷം കാര്‍ഷിക വൃത്തികള്‍ തുടരാമെന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഏപ്രില്‍ 20ന് ശേഷം അനുമതിയുണ്ട്. ഗ്രാമീണ മേഖലയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദ്ദേശമുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ആഭ്യനന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 20ന് ശേഷം പ്രാബല്യത്തില്‍ വരും.

എന്നിരുന്നാലും, ലോക്ക്ഡൗണ്‍ നടപടികളെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇവ നടപ്പിലാക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണ മേഖലകളാക്കിയ സ്ഥലങ്ങളില്‍ ഈ മാര്‍ഗനിര്‍ദ്ദേശം നടപ്പിലാക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും പുതിയ പ്രദേശം നിയന്ത്രണ മേഖലയുടെ വിഭാഗത്തില്‍ വരുകയാണെങ്കില്‍, ആ പ്രദേശത്ത് അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഉത്തരവുണ്ട്.

English summary
Agriculture Activities And Industries In Rural Areas To Function Post Apr 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X