കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക ബിൽ; രാജ്യസഭയ്ക്ക് പിന്നാലെ ലോക്സസഭയിലും ബഹളം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി; കാർഷിക ബില്ലിനെ ചൊല്ലി ലോക്സഭയിലും പ്രതിപക്ഷ ബഹളം. ബില്ലുകൾ പിൻവലിക്കണമെന്ന ആവശ്യം സർക്കാർ തള്ളിയോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സസ്‌പെൻഡ് ചെയ്ത രാജ്യസഭാ അംഗങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് എല്ലാ പ്രതിപക്ഷ പാർട്ടികളും പാർലമെന്റ് ബഹിഷ്‌കരിക്കുകയാണെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. ഭരണപക്ഷം തങ്ങളുടെ നടപടികളിലൂടെ സഭ ബഹിഷ്കരിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചുവെന്നും ചൗധരി ആരോപിച്ചു.

കോൺഗ്രസ്, ടിഎംസി, ബിഎസ്പി, ടിആർഎസ് എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി അംഗങ്ങളാണ് സഭയിൽ നിന്ന് ഇറങ്ങിപോയത്.കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ബിൽ തിരികെ വിളിച്ച് വീണ്ടും ചർച്ച ചെയ്യണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം.

 par-1600778

രാജ്യസഭയും ലോക്സഭയും ഇരട്ട സഹോദരന്മാരെപ്പോലെയാണ് ... ഒരാൾക്ക് വേദനിച്ചാൽ മറ്റൊരാൾക്ക് വേദനയും ഉത്കണ്ഠയും ഉണ്ടാകും. ഞങ്ങളുടെ പ്രശ്നം കർഷക ബില്ലുകളുമായി ബന്ധപ്പെട്ടതാണ്, ബിൽ പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. തോമർ ജി (കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ) അത് പിൻവലിക്കാൻ സമ്മതിക്കുന്നുവെങ്കിൽ, സഭ തുടരുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല: ആദി രഞ്ജൻ ചൗധരി പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. മറ്റൊരു സഭയിൽ പറഞ്ഞത് അവിടെ തീര്‍ന്നെന്നും അത് ഇവിടെ ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്.

Recommended Video

cmsvideo
Rajya Sabha Dy Chairman brings morning tea for protesting MPs in Parliament premises

ലോക്സഭയിൽ 5 മണിക്കൂറോളം ബിൽ ചർച്ചയ്ക്ക് വെച്ച ശേഷമാണ് രാജ്യസഭയിലേക്ക് പോയതെന്നും രാജ്യസഭയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോക്സഭയിൽ വിണ്ടും വിഷയം ഉന്നയിക്കാൻ സാധിക്കില്ലന്നും സ്പീക്കർ ഓം ബിർള വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷം സഭയിൽ നിന്ന് പുറത്ത് പോയത്. അതേസമയം പുറത്ത് പോയ പിന്നാലെ ആധിർ രഞ്ജൻ ചൗധരി, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവർ പാർലമെന്റ് പരിസരത്ത് യോഗം ചേർന്നു.

രാജ്യസഭയിൽ ബില്ലിനെ ചൊല്ലി കടുത്ത പ്രതിഷേധമായിരുന്നു പ്രതിപക്ഷം ുയർത്തിയത്. പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകൾ പ്രതിപക്ഷം മുന്നോട്ട് വെച്ചരുന്നു. സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷികബില്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശപ്രകാരം മിനിമം താങ്ങുവില, സസ്പെന്റ് ചെയ്തവരെ തിരിച്ചെടുക്കുക എന്നിവയായിരുന്നു പ്രതിപക്ഷത്തിിന്റെ ആവശ്യം. എന്നാൽ വ്യവസ്ഥകൾ നിബന്ധനകളോടെ അംഗീകരിക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രതികരിച്ചത്.

'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്

'കൊളംബിയയിൽ ഓടുന്നത് ബിആർ അംബ്ദേകറിന്റെ ഫോട്ടോ പതിച്ച ബസ്'പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥയെന്ത്?'കൊളംബിയയിൽ ഓടുന്നത് ബിആർ അംബ്ദേകറിന്റെ ഫോട്ടോ പതിച്ച ബസ്'പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥയെന്ത്?

'മോദി സര്‍ക്കാര്‍ 'എന്‍ഡിഎ' ക്ക് പുതിയ അര്‍ത്ഥം നല്‍കുകയാണ്'; പരിഹസിച്ച് ശശി തരൂര്‍'മോദി സര്‍ക്കാര്‍ 'എന്‍ഡിഎ' ക്ക് പുതിയ അര്‍ത്ഥം നല്‍കുകയാണ്'; പരിഹസിച്ച് ശശി തരൂര്‍

English summary
Agriculture Bill; After the Rajya Sabha, Opposition boycott lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X