കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമങ്ങൾ നിലവിൽ നടപ്പിലാക്കാനാകില്ല ;കേസ് കോടതിയുടെ പരിഗണനയിലെന്ന് കൃഷിമന്ത്രി

Google Oneindia Malayalam News

ദില്ലി; കർഷിക നിയമങ്ങൾ നിലവിൽ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി രൂപീകരിച്ച സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷകരുമായി ഇതിനോടകം 12 തവണ ചർച്ച നടത്തി. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തോമര്‍ പറഞ്ഞു.

കർഷകരുമായി 12 തവണയാണ് ചർച്ചകൾ നടത്തിയത്. കർഷകരുമായി എപ്പോൾ വേണമെങ്കിലും ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറാണ്. കർഷകരുടെയും കാർഷിക മേഖലയുടെയും താൽപ്പര്യങ്ങൾക്കായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഇന്ത്യൻ കാർഷിക മേഖലയെ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തോമർ പറഞ്ഞു.

thomar

നേരത്തേ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷം വരെ നിറുത്തിവയ്ക്കാമെന്നും അതിനിടയിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്നും സർക്കാർ വാഗാദ്നം ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ വാഗ്ദാനം കർഷകർ തള്ളിയിരുന്നു. അതേസമയം കര്‍ഷക സമരം 92-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിൻവലിക്കാൻ ഇനിയും സർക്കാർ തയ്യാറായില്ലേങ്കിൽ പാർലമെന്റ് ഉപരോധിക്കുമെന്ന മുന്നറിയിപ്പാണ് ഭാരതീയ കിസാൻ യൂണിയൻ നൽകിയത്. നാല് ലക്ഷത്തിന് പകരം നാൽപത് ലക്ഷം ട്രാക്ടറുകൾ അണിനിരത്തിയാകും പ്രതിഷേധമെന്ന് യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

കർഷകർ ഇന്ത്യാഗേറ്റിന് സമീപത്തുള്ള പാർക്കുകൾ ഉഴുതുമറിച്ചിടും. രാജ്യത്തെ സ്വതാര്യ കമ്പനികളുടെ വലിയ ഗോഡൗണുകൾ തർക്കും. ദില്ലി ചലോ മാർച്ചിന് ഏത് സമയത്തും കർഷകർ സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സര്‍പ്രൈസ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം 50 മണ്ഡലം, ഹൈക്കമാന്റ് സര്‍വെ അടിസ്ഥാനംസര്‍പ്രൈസ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം 50 മണ്ഡലം, ഹൈക്കമാന്റ് സര്‍വെ അടിസ്ഥാനം

ഐടി ജീവനക്കാർക്കും സംരംഭകർക്കുമായി ക്ഷേമനിധി;തിരുമാനത്തിന് മന്ത്രിസഭ അംഗീകാരംഐടി ജീവനക്കാർക്കും സംരംഭകർക്കുമായി ക്ഷേമനിധി;തിരുമാനത്തിന് മന്ത്രിസഭ അംഗീകാരം

8 കെസി ജോസഫ് ഇല്ലാത്ത ഇരിക്കൂര്‍ പിടിക്കാന്‍ എല്‍ഡിഎഫ്; വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫ്-മണ്ഡല പരിചയം8 കെസി ജോസഫ് ഇല്ലാത്ത ഇരിക്കൂര്‍ പിടിക്കാന്‍ എല്‍ഡിഎഫ്; വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫ്-മണ്ഡല പരിചയം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
Agriculture laws not enforceable at present: Agriculture Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X