Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ പ്രതിഷേധം നിര്‍ത്തണം, കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കാർഷിക മന്ത്രി നരേന്ദ്ര തോമർ

ദില്ലി: കേന്ദ്ര സര്‍ക്കാറിന്‍റെ കാർഷിക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 'ദില്ലി ചാലോ' മാര്‍ച്ച് അവസാനിപ്പിക്കണമെന്നും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ച് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും വിഷയത്തിൽ കൃഷിക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികള്‍ക്ക് ഈ നീക്കത്തിലൂടെ പ്രയോജനം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

"ഇതിനോടകം നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. ഡിസംബർ 3 ന് കൂടുതൽ ചർച്ചകൾക്കായി ഞങ്ങൾ അവരെ (കർഷക യൂണിയനുകളെ) ക്ഷണിച്ചു. ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം ലഭിക്കുകയുള്ളൂവെന്ന് എല്ലാ കർഷക സഹോദരങ്ങളോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. കേന്ദ്രസർക്കാർ തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറാണ്. കർഷക യൂണിയനുകൾ പ്രതിഷേധിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ചർച്ചയ്ക്ക് വരണം. ഞങ്ങൾ തീർച്ചയായും സംസാരിക്കും, അവരെ സ്വാഗതം ചെയ്യുന്നു, "കൃഷി മന്ത്രി പറഞ്ഞു.

narendra-singh-

"കർഷകരെ സംബന്ധിച്ചിടത്തോളം, ഒരു രാഷ്ട്രീയവും പാടില്ല. പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണ്. കര്‍ഷക ബില്ലിലൂടെ പ്രയോജനം ലഭിക്കില്ലെന്ന് അവര്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ തങ്ങളുടെ ഭൂതകാലം പരിശോധിച്ച് അധികാരത്തിലിരുന്നപ്പോൾ എന്തു ചെയ്തുവെന്ന് പരിശോധിക്കണം. കോൺഗ്രസ് അവരുടെ പ്രകടന പത്രിക പരിശോധിക്കുകയും അവ പരാജയപ്പെട്ടുവെന്ന് പരസ്യമായി അംഗീകരിക്കുകയും വേണം. എന്നിട്ട് വേണം ഈ ബില്ലുകളെ എതിർക്കാനെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ഡിസംബർ 3 ന് നടക്കുന്ന രണ്ടാം ഘട്ട മന്ത്രിതല ചർച്ചകൾക്ക് പഞ്ചാബിൽ നിന്നുള്ള കർഷക യൂണിയനുകളെ ക്ഷണിച്ചതായും കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന്. രണ്ട് മാസത്തോളം നീണ്ട റെയില്‍ ഉപരോധം കര്‍ഷകര്‍ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് ചരക്ക് ട്രെയിനുകൾ മാത്രം പുനരാരംഭിക്കാൻ അനുവദിച്ചത്. ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബ് സർക്കാരിന്റെ ഭക്ഷ്യ-കാർഷിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് ചർച്ച നവംബർ 13 ന് നടന്നിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+