• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷകര്‍ പ്രതിഷേധം നിര്‍ത്തണം, കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കാർഷിക മന്ത്രി നരേന്ദ്ര തോമർ

ദില്ലി: കേന്ദ്ര സര്‍ക്കാറിന്‍റെ കാർഷിക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 'ദില്ലി ചാലോ' മാര്‍ച്ച് അവസാനിപ്പിക്കണമെന്നും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ച് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും വിഷയത്തിൽ കൃഷിക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികള്‍ക്ക് ഈ നീക്കത്തിലൂടെ പ്രയോജനം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

"ഇതിനോടകം നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. ഡിസംബർ 3 ന് കൂടുതൽ ചർച്ചകൾക്കായി ഞങ്ങൾ അവരെ (കർഷക യൂണിയനുകളെ) ക്ഷണിച്ചു. ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം ലഭിക്കുകയുള്ളൂവെന്ന് എല്ലാ കർഷക സഹോദരങ്ങളോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. കേന്ദ്രസർക്കാർ തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറാണ്. കർഷക യൂണിയനുകൾ പ്രതിഷേധിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ചർച്ചയ്ക്ക് വരണം. ഞങ്ങൾ തീർച്ചയായും സംസാരിക്കും, അവരെ സ്വാഗതം ചെയ്യുന്നു, "കൃഷി മന്ത്രി പറഞ്ഞു.

"കർഷകരെ സംബന്ധിച്ചിടത്തോളം, ഒരു രാഷ്ട്രീയവും പാടില്ല. പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണ്. കര്‍ഷക ബില്ലിലൂടെ പ്രയോജനം ലഭിക്കില്ലെന്ന് അവര്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ തങ്ങളുടെ ഭൂതകാലം പരിശോധിച്ച് അധികാരത്തിലിരുന്നപ്പോൾ എന്തു ചെയ്തുവെന്ന് പരിശോധിക്കണം. കോൺഗ്രസ് അവരുടെ പ്രകടന പത്രിക പരിശോധിക്കുകയും അവ പരാജയപ്പെട്ടുവെന്ന് പരസ്യമായി അംഗീകരിക്കുകയും വേണം. എന്നിട്ട് വേണം ഈ ബില്ലുകളെ എതിർക്കാനെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ഡിസംബർ 3 ന് നടക്കുന്ന രണ്ടാം ഘട്ട മന്ത്രിതല ചർച്ചകൾക്ക് പഞ്ചാബിൽ നിന്നുള്ള കർഷക യൂണിയനുകളെ ക്ഷണിച്ചതായും കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന്. രണ്ട് മാസത്തോളം നീണ്ട റെയില്‍ ഉപരോധം കര്‍ഷകര്‍ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് ചരക്ക് ട്രെയിനുകൾ മാത്രം പുനരാരംഭിക്കാൻ അനുവദിച്ചത്. ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബ് സർക്കാരിന്റെ ഭക്ഷ്യ-കാർഷിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് ചർച്ച നവംബർ 13 ന് നടന്നിരുന്നത്.

ഇത് തീക്കളി, കര്‍ഷകരെ തൊട്ടത് ജനാധിപത്യവിരുദ്ധമെന്ന് അമരീന്ദര്‍, ആ കളി വേണ്ടെന്ന് ഖട്ടാര്‍

ബെംഗളൂരുവില്‍ 10 വയസുകാരിയെ പൂജാരി പീഡിപ്പിച്ചു ; കത്വ സംഭവം ആവര്‍ത്തിക്കുന്നുവെന്ന് പ്രചാരണം

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ

cmsvideo
  ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം, അതിർത്തികൾ അടച്ചു | Oneindia Malayalam

  English summary
  Agriculture Minister Narendra Tomar has said that farmers should stop protesting and the Center is ready for talks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X