അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്: മിഷേലിന്റെ ഡയറിയിലെ എപി ആരാണ് ? അന്വേഷണം കോണ്‍ഗ്രസിലേക്കോ?
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയില്‍ ഇടനിലക്കാരന്റെ ഡയറി പുറത്ത് അഴിമതിയുടെ കൂ ടുതല്‍ വിവരങ്ങള്‍ പുറത്തായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 450 കോടി.
ദില്ലി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രാഷ്ട്രീയ നേതാക്കള്‍ക്ക് 450 കോടി നല്‍കിയെന്ന് വിവരം. രാഷ്ട്രീയ കുടുംബത്തിന് മാത്രം കൈക്കൂലിയായി നല്‍കിയത് 120 കോടി. ഇടനിലക്കാരന്റെ ഡയറിയില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയാണ് പുറത്തായിരിക്കുന്നത്.
3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ 500 കോടി കൈക്കൂലി നല്‍കിയതായി ഇറ്റാലിയന്‍ കോടതിയാണ് കണ്ടെത്തിയത്. വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ഹോലികോപ്റ്റര്‍ ഇടപാടില്‍ വന്‍ തുക അഴിമതി നടന്നെന്നാണ് ആരോപണം.

രാഷ്ട്രീയ കുടുംബത്തിന് 120 കോടി
ക്രിസ്ത്യന്‍ മിഷേലിന്റെ സ്വകാര്യ ഡയറിയാണ് പുറത്തായിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 120 കോടി കൈക്കൂലി നല്‍കിയതായി ഡയറിയില്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ഏത് കുടുംബമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇനം തിരിച്ച് വിശദമാക്കുന്നു
ഹെലികോപ്റ്റര്‍ ഇടപാടിലെ നിര്‍ണായക വിവരങ്ങളടങ്ങുന്ന ഡയറിക്കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ആര്‍ക്കൊക്കെ കൈക്കൂലി നല്കി എന്നത് ഇനംതിരിച്ച് ഡയറിയില്‍ വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് 450 കോടി
ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കു മാത്രമായി 450 കോടി രൂപ നല്‍കിയെന്ന് ഡയറിയില്‍ വ്യക്തമാക്കുന്നു. ഇതില്‍ എപി എന്നറിയപ്പെടുന്ന നേതാവിന് മാത്രം 25 കോടി നല്‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. നടപടി എടുക്കുന്വതില് നിന്ന് സര്‍ക്കാരിനെ തടഞ്ഞതിനാണ് എപി എന്ന നേതാവിന് കൈക്കൂലി നല്‍കിയിരിക്കുന്നത്.

നല്‍കിയത് കോടികള്‍
പ്രതിരോധ വകുപ്പില്‍ കോടികള്‍ കൈക്കൂലി നല്‍കിയതായി വിവരങ്ങളുണ്ട്. പ്രതിരോധ വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി(വ്യോമസേന), അഡിഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഡിജി അക്വിസിഷന്‍ എന്നിവര്‍ക്ക് പുറമെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനും ഓഡിറ്റര്‍ ജനറലിനും വരെ പണം നല്‍കിയതായാണ് വിവരം. ഏതാണ്ട് 60 കോടി ഇവര്‍ക്ക് നല്‍കിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

നല്‍കിയത് 50 കോടി
വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്കിയ കൈക്കൂലിയെ കുറിച്ചും ഡയറിയില്‍ വ്യക്തമാക്കുന്നു. എയര്‍ഫോഴ്സ് പേമെന്റ് എന്ന പേരിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, പ്രോജക്റ്റ് ഡയറക്ട്രര്‍, ഫീല്‍ഡ് ട്രയല്‍ ടീം, ഡിജി മെയിന്റനന്‍സ് എന്നിങ്ങനെ വ്യോമസേനയ്ക്ക് മാത്രം 50 കോടി നല്‍കിയെന്നാണ് വിവരം.

ഇ-മെയിലും പുറത്ത്
ഇന്ത്യയില്‍ ആരെയൊക്കെ സ്വാധീനിക്കണം എന്ന് വ്യക്തമാക്കിക്കൊണ്ട് മിഷേല്‍ അയച്ച ഇമെയിലും പുറത്തായിട്ടുണ്ട്. മന്‍മോഹന്‍സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം വീരപ്പ മൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എംകെ നാരായണന്, വിജയ് സിങ് എന്നിവരുടെ പേരുകളാണ് മെയിലിലുള്ളത്.

ത്യാഗി സിബിഐ കസ്റ്റഡിയില്‍
ഇതോടെ അന്വേഷണം ഉന്നതരിലേക്ക് നീളുമെന്നാണ് സൂചനകള്‍. കേസില്‍ നേരത്തെ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ്പി ത്യാഗിയെ മൂന്ന് ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നേരിടാന്‍ ഭരണപക്ഷം അഗസ്റ്റ് വെസ്റ്റ്ലാന്ഡയിലെ പുതിയ വെളിപ്പെടുത്തല്‍ ആയുധമാക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications