കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: മിഷേലിന്‍റെ ഡയറിയിലെ എപി ആരാണ് ? അന്വേഷണം കോണ്‍ഗ്രസിലേക്കോ?

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ ഇടനിലക്കാരന്‍റെ ഡയറി പുറത്ത് അഴിമതിയുടെ കൂ ടുതല്‍ വിവരങ്ങള്‍ പുറത്തായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 450 കോടി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രാഷ്ട്രീയ നേതാക്കള്‍ക്ക് 450 കോടി നല്‍കിയെന്ന് വിവരം. രാഷ്ട്രീയ കുടുംബത്തിന് മാത്രം കൈക്കൂലിയായി നല്‍കിയത് 120 കോടി. ഇടനിലക്കാരന്റെ ഡയറിയില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയാണ് പുറത്തായിരിക്കുന്നത്.

3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ 500 കോടി കൈക്കൂലി നല്‍കിയതായി ഇറ്റാലിയന്‍ കോടതിയാണ് കണ്ടെത്തിയത്. വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ഹോലികോപ്റ്റര്‍ ഇടപാടില്‍ വന്‍ തുക അഴിമതി നടന്നെന്നാണ് ആരോപണം.

രാഷ്ട്രീയ കുടുംബത്തിന് 120 കോടി

രാഷ്ട്രീയ കുടുംബത്തിന് 120 കോടി

ക്രിസ്ത്യന്‍ മിഷേലിന്റെ സ്വകാര്യ ഡയറിയാണ് പുറത്തായിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 120 കോടി കൈക്കൂലി നല്‍കിയതായി ഡയറിയില്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ഏത് കുടുംബമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

 ഇനം തിരിച്ച് വിശദമാക്കുന്നു

ഇനം തിരിച്ച് വിശദമാക്കുന്നു

ഹെലികോപ്റ്റര്‍ ഇടപാടിലെ നിര്‍ണായക വിവരങ്ങളടങ്ങുന്ന ഡയറിക്കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ആര്‍ക്കൊക്കെ കൈക്കൂലി നല്‍കി എന്നത് ഇനംതിരിച്ച് ഡയറിയില്‍ വ്യക്തമാക്കുന്നുണ്ട്.

 രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് 450 കോടി

രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത് 450 കോടി

ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കു മാത്രമായി 450 കോടി രൂപ നല്‍കിയെന്ന് ഡയറിയില്‍ വ്യക്തമാക്കുന്നു. ഇതില്‍ എപി എന്നറിയപ്പെടുന്ന നേതാവിന് മാത്രം 25 കോടി നല്‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. നടപടി എടുക്കുന്വതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞതിനാണ് എപി എന്ന നേതാവിന് കൈക്കൂലി നല്‍കിയിരിക്കുന്നത്.

 നല്‍കിയത് കോടികള്‍

നല്‍കിയത് കോടികള്‍

പ്രതിരോധ വകുപ്പില്‍ കോടികള്‍ കൈക്കൂലി നല്‍കിയതായി വിവരങ്ങളുണ്ട്. പ്രതിരോധ വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി(വ്യോമസേന), അഡിഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഡിജി അക്വിസിഷന്‍ എന്നിവര്‍ക്ക് പുറമെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനും ഓഡിറ്റര്‍ ജനറലിനും വരെ പണം നല്‍കിയതായാണ് വിവരം. ഏതാണ്ട് 60 കോടി ഇവര്‍ക്ക് നല്‍കിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

 നല്‍കിയത് 50 കോടി

നല്‍കിയത് 50 കോടി

വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കിയ കൈക്കൂലിയെ കുറിച്ചും ഡയറിയില്‍ വ്യക്തമാക്കുന്നു. എയര്‍ഫോഴ്‌സ് പേമെന്റ് എന്ന പേരിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, പ്രോജക്റ്റ് ഡയറക്ട്രര്‍, ഫീല്‍ഡ് ട്രയല്‍ ടീം, ഡിജി മെയിന്റനന്‍സ് എന്നിങ്ങനെ വ്യോമസേനയ്ക്ക് മാത്രം 50 കോടി നല്‍കിയെന്നാണ് വിവരം.

 ഇ-മെയിലും പുറത്ത്

ഇ-മെയിലും പുറത്ത്

ഇന്ത്യയില്‍ ആരെയൊക്കെ സ്വാധീനിക്കണം എന്ന് വ്യക്തമാക്കിക്കൊണ്ട് മിഷേല്‍ അയച്ച ഇമെയിലും പുറത്തായിട്ടുണ്ട്. മന്‍മോഹന്‍സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം വീരപ്പ മൊയ്‌ലി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, എംകെ നാരായണന്‍, വിജയ് സിങ് എന്നിവരുടെ പേരുകളാണ് മെയിലിലുള്ളത്.

 ത്യാഗി സിബിഐ കസ്റ്റഡിയില്‍

ത്യാഗി സിബിഐ കസ്റ്റഡിയില്‍

ഇതോടെ അന്വേഷണം ഉന്നതരിലേക്ക് നീളുമെന്നാണ് സൂചനകള്‍. കേസില്‍ നേരത്തെ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ്പി ത്യാഗിയെ മൂന്ന് ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നേരിടാന്‍ ഭരണപക്ഷം അഗസ്റ്റ് വെസ്റ്റ്ലാന്‍ഡയിലെ പുതിയ വെളിപ്പെടുത്തല്‍ ആയുധമാക്കും.

English summary
agusta westland scam , mediator's diary out. more informations on corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X