കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം: വിനായക ചതുർത്ഥിയ്ക്ക് മുംബൈയിൽ കർശന നിയന്ത്രണങ്ങൾ, പന്തലുകളിൽ സന്ദർശനം പാടില്ലെന്ന് നിർദേശം

Google Oneindia Malayalam News

മുംബൈ: കൊവിഡ് വ്യാപനം നിനവിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുംബൈ പോലീസ്. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്നാണ് നിർദേശം. ഇതിന് പുറമേ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്താനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ വിനായക ചതുർത്ഥി ചില പ്രദേശങ്ങളിൽ പത്ത് ദിവസത്തോളം നീണ്ടുനിൽക്കുന്ന നിൽക്കുന്നതാണ്. ഇതോടെ സെപ്തംബർ 10 മുതൽ 19 വരെ മുംബൈയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് ദുർബലമായിട്ടില്ല..ബിജെപിയേയും കുറച്ച് കാണരുത്; കൂടുതൽ പേരെ പാർട്ടിയിലെത്തിക്കാൻ സിപിഎംയുഡിഎഫ് ദുർബലമായിട്ടില്ല..ബിജെപിയേയും കുറച്ച് കാണരുത്; കൂടുതൽ പേരെ പാർട്ടിയിലെത്തിക്കാൻ സിപിഎം

ഗണപതി പന്തലുകളിലേക്കുള്ള ഘോഷയാത്രകളും സന്ദർശനങ്ങളും നിരോധിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരതിയുടെ തത്സമയ സംപ്രേഷണം ഉറപ്പാക്കാൻ സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. സമ്പൂർണ്ണ കൊവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ പന്തലുകളിൽ സന്നദ്ധസേവനം ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ വർധനവുണ്ടായതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ജൂലൈ 15 ന് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച കൊവിഡ് കേസുകൾ ആദ്യമായി 500 കടന്നിരുന്നു.

ganesh-chaturthi-1

"മുംബൈയിൽ വിനായക ചതുർത്ഥി ഉത്സവം വളരെ വലുതാണ്, എല്ലാ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നത്. മാർച്ച് 2020 മുതൽ കോവിഡ് വ്യാപനം മൂലം ആഘോഷങ്ങൾ വെട്ടിക്കുറച്ചിരുന്നു. മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് ഇന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ നഗ്രാലെ പറഞ്ഞു.

റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മുംബൈയിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരികയാണ്. കേസുകളിലെ വർധനവ് ഒഴിവാക്കാനും പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് മുമ്പോട്ട് നീങ്ങാനും, പോലീസും മറ്റ് വകുപ്പുകളും സർക്കാർ ഏർപ്പെടുത്തിയ വ്യവസ്ഥകൾ നടപ്പിലാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്തുള്ള പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വ്യാഴാഴ്ച ഒരു സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവുകൾ ലംഘിക്കുന്നവരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

സ്വരാജിന്റെ തോല്‍വി: നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല, ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച;റിപ്പോര്‍ട്ട്സ്വരാജിന്റെ തോല്‍വി: നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല, ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച;റിപ്പോര്‍ട്ട്

ഗൾഫ് ജോലി: പെപ്‌സിയിൽ ജോലി വേണോ? യുഎഇയിലും സൗദിയിലും ഇന്ത്യയിലും അമേരിക്കയിലും ഒക്കെ ഒഴിവുകൾഗൾഫ് ജോലി: പെപ്‌സിയിൽ ജോലി വേണോ? യുഎഇയിലും സൗദിയിലും ഇന്ത്യയിലും അമേരിക്കയിലും ഒക്കെ ഒഴിവുകൾ

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
Ahead Ganesh Chaturthi police imposed 144 in Mumbai amid Covid rise in cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X